Trivandrum: മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷ ലഘൂകരണത്തിന് പൊതുജന സഹകരണത്തോടെ സമഗ്ര കർമ്മപദ്ധതി തയ്യാറാക്കാൻ ഒരുങ്ങി വനംവകുപ്പ്. മനുഷ്യ വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ്
പദ്ധതിയുടെ ലക്ഷ്യം.
അടുത്തകാലത്തായി ഇത്തരം സംഘർഷങ്ങളിലുണ്ടായ വർദ്ധനവ് കണക്കിലെടുത്താണ് സംസ്ഥാനതലത്തിൽ ഇത്തരമൊരു ആശയം. ഈ പദ്ധതിയുടെ രൂപീകരണത്തിന് പൊതുജനങ്ങൾ, കർഷക സംഘടനകൾ, പ്രകൃതി സംരക്ഷണ രംഗത്തുള്ള സന്നദ്ധസംഘടകൾ, ശാസത്രജ്ഞർ, വിദഗ്ധർ എന്നിവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വനംവകുപ്പ്തേടുന്നു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആഗസ്റ്റ് 10ന് മുമ്പ് https://forms.gle/Y5yP3H6fh2hFPCLo9 എന്ന ലിങ്കിൽ അപ് ലോഡ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...