തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. അടുത്ത വർഷം മുതൽ യൂണിറ്റിന് 12 പൈസ വർധിക്കും. അടുത്ത സാമ്പത്തിക വർഷത്തിലാണ് യൂണിറ്റിന് 12 പൈസ വർധിപ്പിക്കുക. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. നിരക്ക് വർധന ബിപിഎൽ വിഭാഗങ്ങൾക്കും ബാധകം. കാർഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്കും വർധിച്ചു. യൂണിറ്റിന് അഞ്ച് പൈസയാണ് വർധിപ്പിച്ചത്.
വൈദ്യുതി നിരക്ക് വർധന അനിവാര്യ ഘട്ടത്തിലാണെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കിയത്. നിവർത്തിയില്ലാത്ത സാഹചര്യത്തിലാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്. പല വിഭാഗങ്ങൾക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് അറിയാം. നിരക്ക് വർധിപ്പിക്കാതിരിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം വർധിച്ചു. പുറത്ത് നിന്നാണ് വൈദ്യുതി വാങ്ങുന്നതെന്നും ബോർഡിന് പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.