Kerala Covid Update:ഇന്നും ലോക്ക്ഡൗണിനു തുല്യമായ നിയന്ത്രണങ്ങൾ, പരിശോധനകൾ കർശനമാക്കും

ആവശ്യ സർവ്വീസുകളിൽ ഉൾപ്പെട്ടിരിക്കുന്നവരെയും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചാണു പൊലീസ് അനുവദിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 25, 2021, 07:46 AM IST
  • അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവർക്ക് കർശനമായ പിഴയും നിയന്ത്രണങ്ങളും ഉണ്ടായിരിക്കും
  • രണ്ട് ലക്ഷത്തോളം പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
  • കർശനമായ പരിശോധനയാണ് പോലീസിൻറെ നേതൃത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്നത്.
Kerala Covid Update:ഇന്നും ലോക്ക്ഡൗണിനു തുല്യമായ നിയന്ത്രണങ്ങൾ, പരിശോധനകൾ കർശനമാക്കും

തിരുവനന്തപുരം: കോവിഡ് (Covid19)  വ്യാപനം അതിരൂക്ഷമായതോടെ സംസ്ഥാനത്ത് ഇന്നും ലോക്ക്ഡൗണിനു തുല്യമായ നിയന്ത്രണങ്ങൾ തുടരും. കർശനമായ പരിശോധനയാണ് പോലീസിൻറെ നേതൃത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്നത്.

അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവർക്ക് കർശനമായ പിഴയും നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. അതേസമയം എല്ലാവരും സത്യവാങ്ങ്മൂലവുമായി പുറത്തിറങ്ങുന്നതിനാൽ ഇവയൊക്കെ വ്യാജമാണോ അല്ലെയോ എന്നത് കണ്ട് പിടിക്കാൻ തന്നെ പോലീസിന് (Kerala Police) ശ്രമകരമായ ജോലിയായിരിക്കും.

Also Read: പൊതുജനം കഴുതയല്ല; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ 

ആവശ്യ സർവ്വീസുകളിൽ ഉൾപ്പെട്ടിരിക്കുന്നവരെയും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചാണു പൊലീസ് അനുവദിക്കുന്നത്. വിവാഹം, മരണം തുടങ്ങിയ ആവശ്യ കാര്യങ്ങൾക്ക്  ബന്ധപ്പെട്ട യാത്ര ചെയ്യുന്നവര്‍ക്കു സത്യവാങ്മൂലം കാണിച്ച്‌ യാത്രചെയ്യാന്‍ കഴിയും. 

Also Read: Covid Second Wave: രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധ മൂന്നര ലക്ഷത്തിലേക്ക്; 2,624 പേർ കൂടി രോഗബാധ മൂലം രാജ്യത്ത് മരണപ്പെട്ടു

രണ്ട് ലക്ഷത്തോളം പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.വരും ദിവസങ്ങളിലും പ്രതിദിന കേസുകള്‍ കാല്‍ലക്ഷത്തിന് മുകളിലാകുമെന്നാണ് നാലുദിവസം കൊണ്ട് സംസ്ഥാനത്ത് 10,4541 കൊവിഡ് കേസുകളാണ് (covid cases) സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിലും പ്രതിദിന കേസുകള്‍ കാല്‍ലക്ഷത്തിന് മുകളിലാകുമെന്നാണു കണക്കുകൂട്ടുന്നത്. ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷം കടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News