Kerala Covid Update: ആശങ്കയിൽ, കേരളത്തിൽ കോവിഡ് കേസ് കൂടുന്നു, കഴിഞ്ഞ ദിവസം 292 പേര്‍ക്ക്

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ജെഎന്‍1 ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവൻ ചലച്ചിത്ര മേളയ്ക്കുശേഷം നടത്തിയ പരിശോധനയിലാണ് 18 കേസുകള്‍ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 01:02 PM IST
  • കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ജെഎന്‍1 ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി
  • ഗോവയിലും മഹാരാഷ്ട്രയിലുമാണ് ജെഎന്‍1 കണ്ടെത്തിയത്
  • രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്തണം
Kerala Covid Update: ആശങ്കയിൽ, കേരളത്തിൽ കോവിഡ് കേസ് കൂടുന്നു, കഴിഞ്ഞ ദിവസം 292 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകൾ വീണ്ടും കൂടുന്നു.  292 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.  ഇതോടെ സംസ്ഥാനത്ത് ആകെ സ്ഥിരീകരിച്ച കേസുകൾ 2041 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഒരു മരണം റിപ്പോർട്ട് ചെയ്തതായി  കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്താകെ 341 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ സംസ്ഥാനത്തുള്ള കേസുകളിൽ 80 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

അതേസമയം സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ജെഎന്‍1 ഉപവകഭേദം ഗോവയിലും മഹാരാഷ്ട്രയിലും കണ്ടെത്തി. ഗോവൻ ചലച്ചിത്ര മേളയ്ക്കുശേഷം നടത്തിയ പരിശോധനയിലാണ് 18 കേസുകള്‍ കണ്ടെത്തിയത്. ഗോവയിലും മഹാരാഷ്ട്രയിലുമാണ് ജെഎന്‍1 കണ്ടെത്തിയത്. കോവിഡ് കേസുകള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാമ്പിളുകൾ പരിശോധിക്കാനും നിർദ്ദേശമുണ്ട്. 

നിലവിലെ ആക്ടീവ് കേസുകളില്‍  ഭൂരിഭാഗം പേരും വീടിനുള്ളിൽ ചികിത്സയിൽ കഴിയുന്നവരാണ്. കോവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് മാത്രം കോവിഡ് പരിശോധന നടത്തുന്നതാണ് അഭികാമ്യം. ഗുരുതര രോഗമുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന വേണം. കോവിഡ് പോസിറ്റീവായാല്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ തന്നെ വേണം ചികിത്സ ഉറപ്പാക്കേണ്ടത്. ആശുപത്രി ജീവനക്കാരും ആശുപത്രിയിലെത്തുന്നവരും കൃത്യമായി മാസ്‌ക് ധരിച്ച് വേണം ചികിത്സക്ക് എത്താൻ. ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരും മാസ്‌ക് ധരിക്കണം.

കോവിഡ് ബാധിച്ച് മരണമടഞ്ഞവരില്‍ ഒരാളൊഴികെ എല്ലാവർക്കും 65 വയസിന് മുകളിലാണ്. ഇതിന് പുറമെ ഇവർക്ക് ഹൃദ്രോഗം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതര അനുബന്ധ രോഗങ്ങള്‍ ഉള്ളവരുണ്ട്. ഫലം ലഭിച്ചതില്‍ ഒരു സാമ്പിൾ മാത്രമാണ് ജെഎന്‍-1 ഒമിക്രോണ്‍ വേരിയെൻറ് സ്ഥിരീകരിച്ചത്. ഇവർക്ക് രോഗം ഭേദമായി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News