Kerala Covid Update : കോവിഡ് പ്രതിരോധത്തിൽ തിരിച്ച് വരവിന്റെ പാതയിൽ സംസ്ഥാനം, ഇന്ന് 4584 കേസുകൾ റിപ്പോർട്ട് ചെയ്തു, Test Positivity 6.79 %

സംസ്ഥാനത്ത് ഇന്ന് 4584 പേർക്ക് കോവിഡ് 19. 14 മരണം കോവിഡ് മൂലമാണ് സ്ഥിരീകരിച്ചു

Written by - Zee Malayalam News Desk | Last Updated : Feb 18, 2021, 06:29 PM IST
  • സംസ്ഥാനത്ത് ഇന്ന് 4584 പേർക്ക് കോവിഡ് 19
  • 14 മരണം കോവിഡ് മൂലമാണ് സ്ഥിരീകരിച്ചു
  • ടെസ്റ്റ് പോസിറ്റിവിറ്റി 6.79 ശതമാനം
  • ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട് ജില്ലയിൽ
Kerala Covid Update : കോവിഡ് പ്രതിരോധത്തിൽ തിരിച്ച് വരവിന്റെ പാതയിൽ സംസ്ഥാനം, ഇന്ന് 4584 കേസുകൾ റിപ്പോർട്ട് ചെയ്തു, Test Positivity 6.79 %

COVID Updates: സംസ്ഥാനത്ത് ഇന്ന് 4584 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 6.79% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 14 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 26 ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ. 

കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂർ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂർ 211, കാസർഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനെയാണ് ജില്ലകൾ തിരിച്ചുള്ള കോവിഡ് കണക്ക്.

ALSO READ: New Covid Strain : സംസ്ഥാനത്ത് കോവിഡ് വൈറസിന് ജനതകമാറ്റവുമായി ബന്ധപ്പെട്ട് വാർ‍ത്തകൾ നൽകുന്നത് ശ്രദ്ധയോടെ വേണമെന്ന് Chief Minister Pinarayi Vijayan

26 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.  ആശങ്കയായിരുന്ന ഉറവിടം വ്യക്തമല്ലാത്തവരുടെ കണക്ക് 279 ലേക്ക് താഴ്ന്നു. കൂടാതെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരിൽ 95 പേർക്ക് മാത്രമാണ് കോഴിക്കോട് 618, എറണാകുളം 568, മലപ്പുറം 466, പത്തനംതിട്ട 433, കൊല്ലം 361, കോട്ടയം 345, തൃശൂർ 338, തിരുവനന്തപുരം 215, ആലപ്പുഴ 243, കണ്ണൂർ 170, കാസർഗോഡ് 163, വയനാട് 125, പാലക്കാട് 67, ഇടുക്കി 72  എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്നും 14 മരണങ്ങൾ കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 4046 ആയി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5193 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 364, കൊല്ലം 389, പത്തനംതിട്ട 851, ആലപ്പുഴ 429, കോട്ടയം 403, ഇടുക്കി 134, എറണാകുളം 597, തൃശൂർ 340, പാലക്കാട് 168, മലപ്പുറം 315, കോഴിക്കോട് 708, വയനാട് 178, കണ്ണൂർ 216, കാസർഗോഡ് 101  എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,178 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,56,935 പേര്‍ ഇതുവരെ കോവിഡില്‍ (COVID 19) നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,351 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1131 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ALSO READ: Covid update: വൈറസ് വ്യാപനം തീവ്രം, 4,892 പുതിയ രോഗികള്‍

മൂന്ന് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. ആകെ 433 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News