കൊവിഡ് വ്യാപനം രൂക്ഷം; കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേരളം, വർക്ക് ഫ്രം ഹോമും രാത്രികാല കർഫ്യൂവും പരി​ഗണനയിൽ

ഉന്നതതല യോ​ഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. വിവിധ വകുപ്പ് മേധാവികൾ യോ​ഗത്തിൽ സംബന്ധിക്കും

Written by - Zee Malayalam News Desk | Last Updated : Apr 19, 2021, 04:25 PM IST
  • രാത്രികാല കർഫ്യൂ നടപ്പാക്കുന്നതും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുന്നതും പരി​ഗണനയിലാണ്
  • പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ഇത്തരത്തിൽ നടപടി സ്വീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു
  • ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോ​ഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുക്കും
  • ചീഫ് സെക്രട്ടറി പൊലീസ് ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നൈറ്റ് കർഫ്യൂ പൊലീസ് ശുപാർശ ചെയ്തത്
കൊവിഡ് വ്യാപനം രൂക്ഷം; കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി കേരളം, വർക്ക് ഫ്രം ഹോമും രാത്രികാല കർഫ്യൂവും പരി​ഗണനയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ (Restrictions) ഏർപ്പെടുത്താൻ സാധ്യത. രാത്രികാല കർഫ്യൂ നടപ്പാക്കുന്നതും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുന്നതും പരി​ഗണനയിലാണ്. പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ഇത്തരത്തിൽ നടപടി സ്വീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അന്തിമ തീരുമാനം ഇന്ന് ചേരുന്ന ഉന്നതതല യോ​ഗത്തിൽ  (High level meeting) ഉണ്ടാകും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേരുന്ന യോ​ഗത്തിൽ വിവിധ വകുപ്പ് മേധാവികൾ പങ്കെടുക്കും. ഉന്നതതല യോ​ഗത്തിന് മുൻപായി ചീഫ് സെക്രട്ടറി പൊലീസ് ഉദ്യോ​ഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നൈറ്റ് കർഫ്യൂ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് പൊലീസ് ശുപാർശ ചെയ്തത്.

ALSO READ: Covid Second Wave: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ്‌ നിര്‍ബന്ധം

അതേസമയം, കൊവിഡ് രണ്ടാംതരം​ഗത്തിലെ വ്യാപനം അതിതീവ്രമായ സാഹചര്യത്തിൽ കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കി. രാത്രികാല കർഫ്യൂവിനെത്തുടർന്ന് രാത്രി 10 മുതൽ പുലർച്ചെ നാല് വരെ വാഹനങ്ങൾ കടത്തിവിടില്ല. ഈ സമയം തമിഴ്നാട് അതിർത്തി അടച്ചിടും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും രാത്രികാല കർഫ്യൂവിൽ നിന്ന് ഇളവ് നൽകുകയെന്ന് തമിഴ്നാട് പൊലീസ് (Police) അറിയിച്ചു. കേരള അതിർത്തിയിലടക്കം കൂടുതൽ പൊലീസുകാരെ വിന്യസിക്കാനാണ് തമിഴ്നാട് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.

ALSO READ: കേരള-തമിഴ്നാട് അതിർത്തികളിൽ പരിശോധന ശക്തം; രാത്രി 10 മുതൽ പുലർച്ചെ നാല് വരെ വാഹന ​ഗതാ​ഗതം നിരോധിച്ചു

വാളയാർ അതിർത്തിയിലും കേരള പൊലീസ് ശക്തമായ പരിശോധന തുടങ്ങിട്ടുണ്ട്. രാവിലെ എട്ടരയോടെയാണ് പരിശോധന തുടങ്ങിയത്. കൊവിഡ് ജാ​ഗ്രത പോർട്ടലിലെ രജിസ്ട്രേഷൻ പരിശോധിച്ച് ഇ-പാസ് ഉണ്ടോയെന്ന് ഉറപ്പ് വരുത്തി അതുള്ളവരെ മാത്രമാണ് കേരളത്തിലേക്ക് കടത്തി വിടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കി. ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. വരുന്ന എല്ലാവരും ഇ-ജാ​ഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വാക്സിൻ സ്വീകരിച്ചവരാണെങ്കിലും 48 മണിക്കൂർ മുമ്പെടുത്ത ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News