KEAM 2023 : കീം പരീക്ഷയ്ക്ക് സംവരണ സർട്ടിഫിക്കറ്റുകൾ നൽകാത്തവർക്ക് വീണ്ടും അവസരം

ജൂൺ 27 വൈകീട്ട് അഞ്ചുവരെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ സൗകര്യമുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 11:40 PM IST
  • ഒന്നിലധികം രേഖകൾ സമർപ്പിക്കേണ്ടതുണ്ടെങ്കിൽ അത് ഒറ്റ പി.ഡി.എഫ് ഫയൽ ആക്കിയ ശേഷം അപ്‌ലോഡ് ചെയ്യണം.
  • ജൂൺ 27 വൈകീട്ട് അഞ്ചുവരെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ സൗകര്യമുണ്ട്.
KEAM 2023 : കീം പരീക്ഷയ്ക്ക് സംവരണ സർട്ടിഫിക്കറ്റുകൾ നൽകാത്തവർക്ക് വീണ്ടും അവസരം

2023 – 24 ലെ എൻജിനിയറിങ്, ആർക്കിടെക്ച്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ നൽകുകയും എന്നാൽ അർഹമായ സംവരണം/മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിനാവശ്യമായ രേഖകൾ/സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കുകയും ചെയ്ത അപേക്ഷകർക്ക് ഒരു അവസരം കൂടി നൽകും. ഇതിനായി വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നൽകിയിട്ടുള്ള KEAM-2023 Candidate Portal ൽ അവരവരുടെ അപേക്ഷാ നമ്പരും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് പ്രൊഫൈൽ പേജ് പരിശോധിക്കണം.

ആനുകൂല്യം ലഭിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ Candidate Portal വഴി അപ്‌ലോഡ് ചെയ്യാം. ഇതിനായി പ്രൊഫൈൽ പേജിൽ ലഭ്യമായിട്ടുള്ള ‘Certificate for Category’ എന്ന ലിങ്കിലൂടെ അവരവർക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ സമർപ്പിക്കാം. ഒന്നിലധികം രേഖകൾ സമർപ്പിക്കേണ്ടതുണ്ടെങ്കിൽ അത് ഒറ്റ പി.ഡി.എഫ് ഫയൽ ആക്കിയ ശേഷം അപ്‌ലോഡ് ചെയ്യണം. ജൂൺ 27 വൈകീട്ട് അഞ്ചുവരെ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ സൗകര്യമുണ്ട്. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News