തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിക്കെതിരെ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കേരളത്തിലെ പ്രശ്നങ്ങൾ കേൾക്കാൻ പോലും അദ്ദേഹത്തിന് സമയമില്ല. പരാതി പറയും മുൻപ് തന്നെ മറുപടി 'നോ' എന്നാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു.
അതേസമയം കിഴക്കേകോട്ട അപകടത്തിൽ നടപടി സ്വീകരിക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കും. കൂടാതെ അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസം പെർമിറ്റ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സര ഓട്ടം നിർത്തലാക്കാൻ ജിയോ ടാഗിങ് ഏർപ്പെടുത്തും. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശം.
Also Read: Kozhikode: കോഴിക്കോട് നഴ്സിംഗ് വിദ്യാർത്ഥി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ബസുകൾ 9,10 മണി വരെ പെർമിറ്റ് എടുക്കണമെന്നും പെർമിറ്റ് എടുത്ത ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി ഓടണമെന്നും മന്ത്രി പറഞ്ഞു. ഉൾ റൂട്ടുകളിൽ ഉൾപ്പെടെ ഒരു വണ്ടിയെങ്കിലും ഉറപ്പാക്കണം. റൂട്ടുകൾ കട്ട് ചെയ്യുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് റദാക്കും. സമയം തെറ്റിച്ചു ഓടുന്ന വാഹനങ്ങൾക്ക് പിഴ നൽകും. മാർച്ച് മാസത്തോടെ ബസുകളിൽ ക്യാമറ വെക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാലക്കാട് പനയമ്പാടത്ത് വേഗത കുറയ്ക്കാനുള്ള നടപടികൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു. സ്ഥലത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കുമെന്നും ബസ് ബേ മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഡർ സ്ഥാപിക്കാനായി ഒരു കോടി രൂപ നാഷണൽ ഹൈവേ അതോറിറ്റി അനുവദിക്കും. ജോലി ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കും. പാലക്കാട് ഐഐടിയുടെ 5 ശുപാർശ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മുണ്ടൂർ റോഡിലും മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്ചക്ക് മുമ്പ് പിഡബ്ല്യൂഡി എസ്റ്റിമേറ്റ് സമർപ്പിക്കും. പാലക്കാടിനും-കോഴിക്കോടിനുമിടയിലായി 16 സ്ഥലങ്ങളിലാണ് ബ്ലാക്ക് സ്പോർട്ട് കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ എൻഎച്ച്എ മാറ്റം വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.