Automatic door: ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഓട്ടോമാറ്റിക് ഡോറിനിടയിൽ കുടുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടത്. ആലുവ കോമ്പാറ റൂട്ടിലോടുന്ന കെ.എല്‍. 40 ബി 8190 ആയിഷ മോള് എന്ന ബസിലെ ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
Horn Ban in Kochi കൊച്ചി നഗരത്തിൽ ശബ്ദ മലിനീകരണമാകും വിധം ഹോൺ അടിക്കുന്നതും മറ്റ് യാത്രക്കാർക്ക് കടന്നു പോകാൻ സാധിക്കാതെ വാഹനം ഓടിക്കുന്നതിനുമാണ് ബസുകൾക്കും ഓട്ടോറിക്ഷകൾക്കും നിയന്ത്രണമേർപ്പെടുത്താൻ ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
ബസിൽ ടിക്കറ്റ് എടുക്കാൻ പറഞ്ഞതിന് ബസിന്റെ ചില്ല് അടിച്ച് തകർത്തു. പാലോട് ഭരതന്നൂരിൽ മദ്യപിച്ച് എത്തിയ ആളാണ് പ്രൈവറ്റ് ബസിന്റെ ഗ്ലാസ് അടിച്ച് തകർത്തത്. കണ്ടക്ടർ യാത്ര ചെയ്യുവാനായി ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതാണ് കാരണം ഭരതന്നൂർ സ്വദേശി പാപ്പാൻ രഞ്ജിത് ആണ് ബസിന്റെ ചില്ല് ബസിലുണ്ടായിരുന്ന അടക്കട്ട എടുത്ത് ബസിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്ലാസ് അടിച്ച് തകർത്തത്.
കൂടാതെ വിഷയത്തിൽ തീരുമാനം എടുക്കാൻ യോഗം മുഖ്യമന്ത്രിയോടും (Chief Minister) ഗതാഗത മന്ത്രിയോടും (Transport Minister) ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.