House tax scam | തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം തട്ടിപ്പിന് പിന്നിലെ യഥാർത്ഥ കുറ്റവാളി മുഖ്യമന്ത്രിയാണെന്ന് കെ.സുരേന്ദ്രൻ

വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

Written by - Zee Malayalam News Desk | Last Updated : Oct 8, 2021, 05:52 PM IST
  • തട്ടിപ്പിന് കാരണം സോഫ്റ്റ് വെയർ ക്രമക്കേടാണെന്നാണ് അധികൃതർ പറയുന്നത്
  • 2016 മുതൽ തുടരുന്ന സോഫ്റ്റ് വെയർ ക്രമക്കേടിന് ഉത്തരവാദി ഐടി വകുപ്പാണ്
  • കേരളത്തിൽ എല്ലാ തട്ടിപ്പിനും പിന്നിൽ സിപിഎമ്മിൻ്റെ നേതാക്കളാണ്
  • അതുകൊണ്ടാണ് വീട്ടുകരം തട്ടിപ്പിന് ഉത്തരവാദികളായ ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്യാത്തതെന്ന് സുരേന്ദ്രൻ ആരോപിച്ചു
House tax scam | തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം തട്ടിപ്പിന് പിന്നിലെ യഥാർത്ഥ കുറ്റവാളി മുഖ്യമന്ത്രിയാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ (Thiruvananthapuram Corporation) വീട്ടുകരം തട്ടിപ്പിന് പിന്നിലെ യഥാർത്ഥ കുറ്റവാളി ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വീട്ടുകരം തട്ടിപ്പിനെതിരെ ബിജെപി നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസം​ഗിക്കുകയായിരുന്നു കെ സുരേന്ദ്രൻ (K Surendran).

തട്ടിപ്പിന് കാരണം സോഫ്റ്റ് വെയർ ക്രമക്കേടാണെന്നാണ് അധികൃതർ പറയുന്നത്. 2016 മുതൽ തുടരുന്ന സോഫ്റ്റ് വെയർ ക്രമക്കേടിന് ഉത്തരവാദി ഐടി വകുപ്പാണ്. കേരളത്തിൽ എല്ലാ തട്ടിപ്പിനും പിന്നിൽ സിപിഎമ്മിൻ്റെ നേതാക്കളാണ്. ലക്ഷക്കണക്കിന് രൂപയാണ് സിപിഎം നേതാക്കളുടെ കീശയിലെത്തുന്നത്. അതുകൊണ്ടാണ് വീട്ടുകരം തട്ടിപ്പിന് ഉത്തരവാദികളായ ഉദ്യോ​ഗസ്ഥരെ അറസ്റ്റ് ചെയ്യാത്തതെന്ന് സുരേന്ദ്രൻ ആരോപിച്ചു.

ALSO READ: കർഷകസമരത്തിന് പിന്നിൽ ഇടനിലക്കാരുടെ ലോബിയെന്ന് K Surendran

ന​ഗരസഭയിലെ ജനങ്ങൾ അടയ്ക്കുന്ന നികുതി എത്തേണ്ടിടത്ത് എത്തിയില്ലെങ്കിൽ അത് അന്വേഷിക്കേണ്ടത് ആഭ്യന്തരവകുപ്പ് ആണ്. തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിലെ എല്ലാ കോർപ്പറേഷനുകളിലും ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഇതിന് മുമ്പ് പട്ടികജാതി വിഭാ​ഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള എസ്.സി ഫണ്ട് തട്ടിപ്പിന് പിന്നിലും സിപിഎമ്മാണ്. ഇത് പുറത്തുകൊണ്ടുവന്നതും ബിജെപിയാണ്. സെക്രട്ടറിയേറ്റാണ് എല്ലാ തട്ടിപ്പിൻ്റെയും കേന്ദ്രം. ഭരണസിരാകേന്ദ്രത്തിലാണ് എല്ലാ തട്ടിപ്പുകളും അരങ്ങേറുന്നത്.

ALSO READ: BJP National Executive List | ബിജെപി ദേശീയ നിർവ്വാഹകസമിതി പുനസംഘടിപ്പിച്ചു

കോർപ്പറേഷനിൽ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇതിനെതിരെ ബിജെപിയുടെ ശക്തമായ സമരം തുടരും. യുഡിഎഫിനും തട്ടിപ്പിൽ പങ്കുണ്ട്. അതുകൊണ്ടാണ് കെ.സുധാകരൻ ഉൾപ്പെടെയുള്ളവർ തണുപ്പൻ സമീപനം കൈക്കൊള്ളുന്നത്. പാവപ്പെട്ട ജനങ്ങളുടെ പണം തട്ടിയെടുക്കുന്നതിനെതിരായ ഈ സമരം കേരളം മുഴുവൻ വ്യാപിപ്പിക്കും. മോൻസൻ മാവുങ്കലിനെ സംരക്ഷിക്കുന്ന സർക്കാരിൽ നിന്നും പാവപ്പെട്ടവർക്ക് നീതികിട്ടില്ല. ഉന്നത ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥൻമാർക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News