Health department: അറേബ്യൻ ഗ്രിൽ, ഹോട്ടൽ ഈറ്റില്ലം, വികാസ് ബാബു സ്വീറ്റ്സ്, നേതാജി ഹോട്ടൽ, പ്രിയ ഹോട്ടൽ, ചന്ദ്രമതി ആശുപത്രി കാന്റീൻ, ചന്ദ്ര ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
അനധികൃത നിയമനം റദ്ദ് ചെയ്യണമെന്നും കൗൺസിൽ യോഗത്തിൽ ചട്ടവിരുദ്ധമായി എടുത്ത തീരുമാനം പുനപരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. മാർച്ച് നഗരസഭ കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തു തള്ളും ഉണ്ടായി, നിരവധി പ്രവർത്തകർക്ക് സാരമായ പരിക്കേറ്റു.
സേവനകേന്ദ്രം വീണ്ടും തുറന്ന് പ്രവർത്തിച്ചതോടെ നഗരസഭാ ചെയർമാൻ സനീഷ് ജോർജും ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. കടയിൽ നിന്നും ഇറങ്ങാൻ തയാറാകാതിരുന്ന ഉടമ കഴുത്തിൽ കയറിട്ട് ആത്മഹത്യാ ഭീഷണി മുഴക്കി. പ്രശ്നം നടക്കുന്നതിനിടെ സ്ഥാപനത്തിൽ എത്തിയ നടത്തിപ്പുകാരന്റെ ഭാര്യയുടെ കഴുത്തിലും കയറിട്ട് കുരുക്കിട്ടു.
എന്നാൽ പി ഡബ്ലിയു ഡി ലിസ്റ്റിൽ ഈ റോഡ് ഉൾപ്പെടിട്ടില്ല. ഇത് സംബന്ധിച്ച് മേയർക്ക് പരാതി സമർപ്പിച്ചപ്പോൾ റോഡ് പി.ഡബ്ല്യൂ.ഡിയുടേത് തന്നെയാണെന്നാണ് കിട്ടിയ മറുപടി. 2015 ൽ ദേശീയ ഗെയിംസ് നടന്നപ്പോൾ കഴക്കൂട്ടത്തെ സമീപ റോഡുകൾ റീ ടാർ ചെയ്തിരുന്നു. ഇതിൽ തെറ്റിദ്ധരിച്ചാണ് പി.ഡബ്ല്യൂഡിയുടേതാണ് റോഡെന്ന് നഗരസഭ പറയുന്നതെന്നാണ് വാദം.
Sewage water: ആശുപത്രിയുടെ മുന്നിലെ ഓടയിലൂടെ ഒഴുകിയെത്തുന്ന മലിന ജലം രോഗികൾക്കും മറ്റു സന്ദർശകർക്കും പകർച്ചവ്യാധികൾക്ക് കാരണമാകുന്നുവെന്ന പരാതി വ്യാപകമായിട്ടുണ്ട്.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊണ്ട് വന്ന ലോഡ് കണക്കിന് പാറകല്ലുകൾ കുളത്തിൽ കിടക്കുന്നുവെന്നും ഇതറിയാതെ ആരെങ്കിലും കുളത്തിൽ ഇറങ്ങിയാൽ ജീവൻ തന്നെ അപകടത്തിലാവാനും ഇടയുണ്ടെന്നും നാട്ടുകാർ പറയുന്നു.
നഗരസഭയുടെ വിവിധ സോണുകളായ നേമം ആറ്റിപ്ര ശ്രീകാര്യം എന്നിവിടങ്ങളിൽ നിന്നായി ഏതാണ്ട് 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പാണ് നടത്തിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്
മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിൽ പ്രതിപക്ഷം വലിയ എതിർപ്പാണ് മുന്നോട്ട് വെച്ചത്. ഒടുവിൽ യോഗം നിർത്തിവെച്ചെന്ന് മേയർ പറയുകയും തുടർന്ന് കയ്യാങ്കളിയിലേക്ക് യോഗം നീങ്ങുകയുമായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.