K Surendran: കേരളം ഭരിക്കുന്നത് കാലഹരണപ്പെട്ട സർക്കാർ: കെ.സുരേന്ദ്രൻ

K Surendran: മുഖ്യമന്ത്രി വയനാട് സന്ദർശിക്കാത്തത് പ്രതിഷേധാർഹമാണ്. വനം മന്ത്രി പോലും ഏറെ വൈകിയാണ് വയനാട്ടിലെത്തിയത്. ഇവർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സംസ്ഥാന വനംവകുപ്പിന് ന്യൂതനമായ സംവിധാനമില്ല.

Written by - Zee Malayalam News Desk | Last Updated : Feb 20, 2024, 06:05 PM IST
  • മറ്റു സംസ്ഥാനങ്ങളുമായി മോണിറ്ററിംഗിന് സംവിധാനമില്ല.
  • ഈ സർക്കാർ കംപ്ലീറ്റ് ഔട്ട്ഡേറ്റഡാണെന്നും സുരേന്ദ്രൻ പറഞ്ഞു.
K Surendran: കേരളം ഭരിക്കുന്നത് കാലഹരണപ്പെട്ട സർക്കാർ: കെ.സുരേന്ദ്രൻ

കോഴിക്കോട്: കാലഹരണപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ. കാൽ നൂറ്റാണ്ട് മുമ്പുള്ള കാലഘട്ടത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജീവിക്കുന്നതെന്നും കേരള പദയാത്രയോട് അനുബന്ധിച്ച് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളൊക്കെ ആധുനികവത്ക്കരണത്തിലേക്ക് പോകുമ്പോൾ പഴഞ്ചൻ സമീപനമാണ് സംസ്ഥാന സർക്കാർ പിന്തുടരുന്നത്. വയനാട്ടിൽ നിരപരാധികൾ വന്യ ജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ല. 

മുഖ്യമന്ത്രി വയനാട് സന്ദർശിക്കാത്തത് പ്രതിഷേധാർഹമാണ്. വനം മന്ത്രി പോലും ഏറെ വൈകിയാണ് വയനാട്ടിലെത്തിയത്. ഇവർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സംസ്ഥാന വനംവകുപ്പിന് ന്യൂതനമായ സംവിധാനമില്ല. മറ്റു സംസ്ഥാനങ്ങളുമായി മോണിറ്ററിംഗിന് സംവിധാനമില്ല. ഈ സർക്കാർ കംപ്ലീറ്റ് ഔട്ട്ഡേറ്റഡാണെന്നും സുരേന്ദ്രൻ പറഞ്ഞു. രാഹുൽ ഗാന്ധി ആണ്ടിനും ചംക്രാന്തിക്കും മാത്രമാണ് കേരളത്തിൽ വരുന്നത്. അയാൾ കേരളത്തിൻ്റെ ശാപമാണ്. ആസ്പിരേഷൻ ജില്ലയായ വയനാട്ടിൽ അതിന് വേണ്ടിയുള്ള ഒരു മീറ്റിംഗിന് പോലും രാഹുൽ പങ്കെടുത്തിട്ടില്ല. 

ALSO READ: ഫെബ്രുവരി 23 മുതൽ മലയാള സിനിമകൾ തിയേറ്ററിൽ റിലീസ് ചെയ്യില്ല; ഫിയോക്

സുപ്രീം കോടതിയിൽ കേന്ദ്രത്തിനെതിരായ സംസ്ഥാന സർക്കാരിൻ്റെ വാദം പൊളിഞ്ഞിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാണിച്ചു. കേന്ദ്രവുമായി ചർച്ച നടത്തി പരിഹാരം കാണണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന വാദത്തിൻ്റെ മുനയൊടിഞ്ഞിരിക്കുകയാണ്. കപിൽ സിബലിനെ ഇറക്കിയിട്ട് പോലും കേരളം പരാജയപ്പെട്ടു. കേരള സർക്കാരിൻ്റെ വീഴ്ച കേന്ദ്രത്തിൻ്റെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം പൊളിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് സർക്കാർ വരുത്തിവെച്ച കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. സപ്ലൈകോയിൽ സാധനങ്ങളില്ല. 

വില വർദ്ധനവ് പിടിച്ചു നിർത്താൻ സർക്കാരിന് സാധിക്കുന്നില്ല. എന്നിട്ടും ഭാരത് അരി വിതരണത്തെ തടസപ്പെടുത്തുകയാണ് സംസ്ഥാനം. ഇത്രയും ജനവിരുദ്ധമായ സർക്കാർ വേറെയുണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.അഴിമതി കേസുകൾക്ക് തടയിടാനാണ് സംസ്ഥാന സർക്കാരിന് ശുഷ്ക്കാന്തി. മകളും താനും കുടുങ്ങുമെന്ന് മനസിലാക്കിയ മുഖ്യമന്ത്രി സർക്കാർ സംവിധാനങ്ങൾ തങ്ങളുടെ രക്ഷയ്ക്ക് ഉപയോഗിക്കുകയാണ്. ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ ഒരു ശ്രമവും സംസ്ഥാനം നടത്തുന്നില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയോട് ബിജെപി നേതൃത്വം കാര്യങ്ങൾ എല്ലാം ധരിപ്പിച്ചിട്ടുണ്ട്. സംസ്ഥാനം നോക്കുകുത്തിയാണ്. കേന്ദ്ര സർക്കാർ ചെയ്യേണ്ട കാര്യങ്ങളൊക്കെ ചെയ്യുമെന്നുറപ്പാണ്. സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് ഒരു പ്രതീക്ഷയുമില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News