K Sudhakaran: കെ മുരളീധരനെ അനുനയിപ്പിക്കാൻ നേതൃത്വം; മുരളീധരൻ പാർട്ടിയുടെ എല്ലാമെല്ലാം ആണെന്ന് കെ സുധാകരൻ

K. Muraleedharan: തിരുത്താനുള്ളത് തിരുത്തും മുരളീധരൻ ഈ പാർട്ടിയുടെ എല്ലാം എല്ലാം ആണ് എന്നും നമ്മൾ അത്രയേറെ ബഹുമാനിക്കുന്ന ഒരാളാണ് എന്നും സുധാകരൻ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 5, 2024, 08:36 PM IST
  • മുരളീധരൻ്റെ തോൽവിയിൽ തൃശൂർ ഡിസിസിയോട് വിശദീകരണം തേടും
  • തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു
K Sudhakaran: കെ മുരളീധരനെ അനുനയിപ്പിക്കാൻ നേതൃത്വം; മുരളീധരൻ പാർട്ടിയുടെ എല്ലാമെല്ലാം ആണെന്ന് കെ സുധാകരൻ

തൃശൂർ: തോൽ‌വിയിൽ മുരളിക്ക് സംരക്ഷണ കവചമൊരുക്കിയും പിണറായി വിജയനെ കടന്നാക്രമിച്ചുമായിരുന്നു കെ. പി. സി. സി അധ്യക്ഷൻ കെ. സുധാകരന്റെ മറുപടി. മുരളി ഉന്നയിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണ്. മുരളീധരൻ്റെ തോൽവിയിൽ തൃശൂർ ഡിസിസിയോട് വിശദീകരണം തേടും.തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.

പരാജയത്തിന്റെ അടിസ്ഥാന പരമായ കാരണങ്ങൾ പരിശോധികണം.  തിരുത്താനുള്ളത് തിരുത്തും മുരളീധരൻ ഈ പാർട്ടിയുടെ എല്ലാം എല്ലാം ആണ് എന്നും നമ്മൾ അത്രയേറെ ബഹുമാനിക്കുന്ന ഒരാളാണ് എന്നും സുധാകരൻ പറഞ്ഞു. പരാജയത്തിൽ നിന്ന് പഠിക്കുമെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ ഇനി എന്താണ് തിരുത്താനുള്ളത് എന്ന് സുധാകരൻ ചോദിച്ചു.

ഒരു നാണവും ഇല്ലാത്ത മുഖ്യമന്ത്രിയാണെന്നും  സുധാകരൻ പരിഹസിച്ചു. എല്ലാം തീർന്നില്ലേ എന്നും നമ്മളെ വിമർശിക്കാൻ നൂറു ജന്മം വിചാരിച്ചാൽ പിണറായിക്ക് പറ്റുമോ എന്നും സുധാകരൻ ചോദിച്ചു. തൃശൂരിൽ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിൽ വലിയ ആരോപണങ്ങളാണ് കോൺ​ഗ്രസ് ജില്ലാ നേതൃത്വത്തിനെതിരെ ഉയരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News