K Sudhakaran: ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് എന്ന് പറഞ്ഞിട്ടില്ല; കെ.സുധാകരൻറെ മലക്കം മറിച്ചിൽ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നെന്നാണ് നേരത്തെ  കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 04:38 PM IST
  • പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നെന്നാണ് കെ.സുധാകരന്‍ പറഞ്ഞത്
  • ആരാകും സ്ഥാനാര്‍ഥിയെന്നത് കുടുംബം തീരുമാനിക്കുമെന്നും
  • ചെറിയാന്‍ ഫിലിപ് സ്ഥാനാര്‍ഥി കാര്യത്തില്‍ അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്നും പറഞ്ഞിരുന്നു
K Sudhakaran: ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് എന്ന് പറഞ്ഞിട്ടില്ല; കെ.സുധാകരൻറെ മലക്കം മറിച്ചിൽ

കോട്ടയം: ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി എന്ന പ്രസ്താവനയിൽ തിരുത്ത് വരുത്തി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും സ്ഥാനാര്‍ഥിയെന്ന് താൻ പറഞ്ഞിട്ടില്ല. അതും പരിഗണിക്കുമെന്നാണ് പറഞ്ഞതെന്ന് സുധാകരന്‍ വ്യക്തമാക്കി. ഇതുവരെയും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നിട്ടില്ല, ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളിലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നെന്നാണ് നേരത്തെ  കെ.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥാനാര്‍ഥി ആരാകും എന്ന് കുടുംബം തീരുമാനിക്കുമെന്നും. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് മാനിച്ച് മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്നും സുധാകരന്‍ അഭ്യര്‍ഥിച്ചിരുന്നു. ചെറിയാന്‍ ഫിലിപ് സ്ഥാനാര്‍ഥി കാര്യത്തില്‍പാര്‍ട്ടി തീരുമാനത്തിന് മുന്‍പ് അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.

ALSO READ: പുതുപള്ളിയിൽ സ്ഥനാർഥി ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ; മകനോ മകളോയെന്ന് കുടുംബത്തിന് തീരുമാനിക്കാമെന്ന് കെ സുധാകരൻ

അതേസമയം എൽഡിഎഫിൽ നിന്നും വിഷയത്തിൽ പ്രതികരണങ്ങൾ ഉണ്ടാവുന്നുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്നുള്ള കെ. സുധാകരന്റെ വാദം അപക്വ രാഷ്ട്രീയമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ അഭിപ്രായപ്പെട്ടത്. മല്‍സരരംഗത്ത് വ്യക്തികളല്ല, രാഷ്ട്രീയമാണ് പ്രധാനം. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് പറയാന്‍ സുധാകരന് അവകാശമില്ലെന്നും ഇപി പറഞ്ഞു.

കെ.സുധാകരൻറെ വാക്കുകൾ

 

വ്യക്തികളെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് പറയുന്നത് അരാഷ്ട്രീയമാണ്. ഇങ്ങനെ പറയാന്‍ കോണ്‍ഗ്രസിന് മുന്‍കാല അനുഭവമുണ്ടോയെന്നും രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്ത പ്രസ്താവനയാണ് സുധാകരനില്‍ നിന്നുമുണ്ടായതെന്നും ഇപി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് മാനിച്ച് മറ്റ് പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്നായിരുന്നു സുധാകരന്റെ പ്രസ്താവന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News