തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ സർക്കാർ ജുഡീഷ്യൽ (Judicial) അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ മുരളീധരൻ എംപി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പ്രചരണത്തിന് ഉപയോഗിച്ച ഹെലികോപ്ടറിൽ പണം കടത്തിയെന്നും കെ മുരളീധരൻ ആരോപിച്ചു. സികെ ജാനുവിന് പണം നൽകിയ കാര്യത്തിലും അന്വേഷണം (Investigation) നടത്തണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെപ്പിനോട് അനുബന്ധിച്ച് വളരെ വിവാദമായ വിഷയമാണ് കൊടകരയിലെ കുഴൽപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം. രാജ്യം ഭരിക്കുന്ന പാർട്ടിയാണ് സ്ഥാനാർഥികൾക്ക് വേണ്ടി കുഴൽപ്പണം വിതരണം ചെയ്യാൻ ശ്രമിച്ചത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ കോടികൾ നൽകുകയും പല ജനഹിതത്തെയും അട്ടിമറിച്ച് സ്വന്തം സർക്കാർ സ്ഥാപിക്കാൻ ശ്രമിച്ച ബിജെപി സ്ഥാനാർഥികൾക്ക് നൽകുന്ന പണം പോലും കുഴൽപ്പണം ഉൾപ്പെടെയാണ് വിതരണം നടത്തുന്നതെന്ന് ഈ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണ്. ആ പണമാണ് കവർച്ച ചെയ്യുന്നത്. ബിജെപിയിലെ തന്നെ ചില ആളുകൾ കൃത്രിമമായി അപകടമുണ്ടാക്കി കവർച്ച ചെയ്തുവെന്നും കെ മുരളീധരൻ (K Muraleedharan) ആരോപിച്ചു.
ALSO READ: കൊടകര കുഴൽപ്പണക്കേസിൽ Enforcement Directorate പ്രാഥമിക അന്വേഷണം ആരംഭിച്ചു
അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ അടുത്തേക്ക് വരെ എത്തി നിൽക്കുകയാണ്. മാത്രമല്ല, തെരഞ്ഞെടുപ്പിൽ മത്സരിച്ച സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കുകയും രണ്ടിടത്തും ഹെലികോപ്ടറിൽ പ്രചരണം നടത്തുകയും ചെയ്തപ്പോൾ ഹെലികോട്പറും പണം കടത്താൻ ഉപയോഗിച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. എത്രയിടത്ത് ഒരു സ്ഥാനാർഥി മത്സരിക്കണമെന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. കേരളത്തിലും രാജ്യത്തും പല നേതാക്കൻമാരും ഒന്നിൽ കൂടുതൽ നിയോജക മണ്ഡലത്തിൽ മത്സരിക്കാറുമുണ്ട്. ബിജെപി ഏറ്റവും ദുർബലമായ സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പനൊടുവിലാണ് 2016 ൽ ബിജെപിക്ക് കേരളത്തിൽ ഒരു എംഎൽഎ ഉണ്ടായത്. മഞ്ചേശ്വരത്തും കാസർകോടും മാത്രമാണ് ബിജെപിക്ക് രണ്ടാം സ്ഥാനമെങ്കിലും ഉള്ളത്. 2016ൽ സുരേന്ദ്രൻ 82 വോട്ടിനാണ് മഞ്ചേശ്വരത്ത് തോറ്റത്. അത്തരം ഒരു സാഹചര്യത്തിൽ മഞ്ചേശ്വരത്തെ സ്ഥാനാർഥിയായ സുരേന്ദ്രൻ തെക്കേ അറ്റത്ത് കോന്നിയിൽ എന്തിന് മത്സരിച്ചുവെന്ന് അന്ന് ആരും ചർച്ച ചെയ്തില്ല. കാരണം അത് പാർട്ടിയുടെ നിലപാടാണ്. എന്നാൽ സഞ്ചരിച്ച ഹെലികോപ്ടറും പണം കടത്താൻ ഉപയോഗിച്ചുവെന്ന് കെ മുരളീധരൻ ആരോപിച്ചു.
ALSO READ: NDA സ്ഥാനാർഥിയാകാൻ CK Janu ആവശ്യപ്പെട്ടത് പത്ത് കോടി രൂപ, ഇത് വ്യക്തമാക്കുന്ന Audio പുറത്ത്
ഹെലികോപ്ടർ ഉപയോഗിച്ചത് സ്ഥാനാർഥിയുടെ ചിലവിൽ വരും. സുരേന്ദ്രൻ സമർപ്പിച്ച ചിലവിൽ ഹെലികോപ്ടർ വാടക ഉൾപ്പെടുത്തിയിട്ടുണ്ടോയെന്നും മുരളീധരൻ ആരോപിച്ചു. ഹെലികോടപ്ടർ ഉപയോഗത്തെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും പരിശോധന നടത്തണം. കുഴൽപ്പണം സംബന്ധിച്ച കാര്യങ്ങൾ അന്വേഷണ വിധേയമാക്കണം. കേന്ദ്രം സംസ്ഥാനത്തിനെതിരെ മറ്റൊരു അന്വേഷണം നടത്തുന്നതിനാൽ അന്തർധാര രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ എല്ലാ കാര്യങ്ങളും സമഗ്രമായി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തണം. ഹൈക്കോടതിയിൽ നിന്നോ സുപ്രീംകോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയെ അന്വേഷണത്തിനായി നിയോഗിക്കണം. നിഷ്പക്ഷമായി അന്വേഷണം നടത്തുകയാണെങ്കിൽ കുഴൽപ്പണക്കേസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ (PM Modi) എത്തുമെന്നും കെ മുരളീധരൻ പറഞ്ഞു. അതിനുള്ള ധൈര്യം മുഖ്യമന്ത്രി കാണിക്കുമോയെന്ന് മുരളീധരൻ ചോദിച്ചു. മുഖ്യമന്ത്രി അതിന് തയ്യാറാവുകയാണെങ്കിൽ പിന്തുണയ്ക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
ബജറ്റിൽ തീരദേശസംരക്ഷണത്തിന് അനുവദിച്ച തുക അപര്യാപ്തമാണെന്നം കെ മുരളീധരൻ പറഞ്ഞു. ഇത്തവണ കേരളത്തിൽ അതിരൂക്ഷമായ കടലാക്രമണമാണ് ഉണ്ടായത്. എന്നാൽ ബജറ്റിൽ തീരദേശ വികസനത്തിനായി വകയിരുത്തിയിരിക്കുന്ന തുക വളരെ കുറവാണെന്നും മുരളീധരൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...