Job Opportunities : തിരുവനന്തപുരത്ത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒരു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 11, 2021, 05:13 PM IST
  • ഒരു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • ഓൺലൈൻ (Online) വഴി അപേക്ഷിക്കാൻ സാധിക്കും.
  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 12 ആണ്.
  • എർത്ത്സയൻസ് മന്ത്രാലയത്തിന്റെ കീഴിലുള്ള റെസീച്ച സെന്ററാണ് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്
Job Opportunities : തിരുവനന്തപുരത്ത് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം (Thiruvananthapuram) നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ (NCESS) വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലബോറട്ടറി അസിസ്റ്റന്റ്, ടെക്നീഷ്യൻ, പ്രോജക്ട് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ്, സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, പ്രോജക്ട് അസോസിയേറ്റ്, സീനിയർ അല്ലെങ്കിൽ പ്രിൻസിപ്പൽ പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് സയന്റിസ്റ്റ് തുടങ്ങിയ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒരു വർഷത്തെ കോൺട്രാക്ട് അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ (Online) വഴി അപേക്ഷിക്കാൻ സാധിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 12 ആണ്. എർത്ത്സയൻസ് മന്ത്രാലയത്തിന്റെ കീഴിലുള്ള റെസീച്ച സെന്ററാണ് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്.

ALSO READ: Job Vacancies Latest Update: തൃശ്ശൂരിൽ കോളേജ് ലക്ചറർ, കാസർകോഡ് യൂത്ത് കോ-ഒാർഡിനേറ്റർ ഒഴിവ്

നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ ആകെ 51 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ (Job Application) ക്ഷണിച്ചിരിക്കുന്നത്. ഡിഗ്രി, ഡിപ്ലോമ, ബിരുദാന്തര ബിരുദം തുടങ്ങിയവ ഉള്ളവർക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.  പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.

ALSO READ: Health Department Job Vaccancies: ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ലൈഫ് മിഷൻ കോ-ഒാർഡിനേറ്റർ

അപേക്ഷയോടൊപ്പം തിരിച്ചറിയൽ രേഖ, വിശദമായ ബിയോഡേറ്റ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റെസ്റ്റഡ് കോപ്പി, മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയത്തിന്റെ രേഖകൾ തുടങ്ങിയ നിർബന്ധമായി ഉപയോഗിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഓൺലൈനായി രേഖകളുടെ കോപ്പി അറ്റാച്ച് ചെയ്യാവുന്നതാണ്.

ALSO READ: Honorarium: മെമ്പർമാരുടെയും കൗൺസിലർമാരുടെയും ശമ്പളം കൂട്ടി, നടപ്പിലാക്കിയത് കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം

പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ഇന്റർവ്യൂവും ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് പിന്നീട് അറിയിക്കും. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ വിവരങ്ങൾ NCESS ന്റെ വെബ്‌സൈറ്റിൽ അറിയിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News