INL : മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ എൽഡിഎഫിൽ പരാതി നൽകും; ഐഎൻഎൽ സംസ്ഥാന കമ്മറ്റി രൂപീകരിച്ചുയെന്ന് അബ്ദുൽ വഹാബ്

മന്ത്രി അഹമ്മദ് ദേവകോവിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നുയെന്നും മന്ത്രിക്കെതിരെ എൽഡിഎഫിൽ പരാതി നൽകുമെന്ന് നേതാക്കൾ അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 30, 2022, 08:58 PM IST
  • മന്ത്രി അഹമ്മദ് ദേവകോവിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുയെന്നും മന്ത്രിക്കെതിരെ എൽഡിഎഫിൽ പരാതി നൽകുമെന്ന് നേതാക്കൾ അറിയിച്ചു.
  • വഖഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കാനുള്ള വഖഫ് ബോര്‍ഡ് നടപടികളെയും നിരുപാധിക പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ നിലപാടിനെയും വഹാബിന്റെ നേതൃത്വത്തിൽ രൂപികരിച്ച ഐഎൻഎൽ സംസ്ഥാന കൗണ്‍സില്‍ സ്വാഗതം ചെയ്തു.
INL : മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ എൽഡിഎഫിൽ പരാതി നൽകും; ഐഎൻഎൽ സംസ്ഥാന കമ്മറ്റി രൂപീകരിച്ചുയെന്ന് അബ്ദുൽ വഹാബ്

കോഴിക്കോട്: അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ ഐഎൻഎൽ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റി നിലവിൽ വന്നതെന്ന് നേതൃത്വം അറിയിച്ചു.

പ്രൊഫ. എ പി അബ്ദുല്‍ വഹാബിനെ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റായും നാസര്‍ കോയ തങ്ങളെ ജനറല്‍ സെക്രട്ടറിയായിട്ടാണ് തിരഞ്ഞെടുത്ത്. എന്‍ കെ അബ്ദുല്‍ അസീസ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും ബഷീര്‍ ബടേരി ട്രഷററുമാണ്. 

ALSO READ : Bus Charge Hike : ബസ് ചാർജ് വർധിക്കും; മിനിമം നിരക്ക് 10 രൂപയാക്കാൻ എൽഡിഎഫ് യോഗത്തിൽ തീരുമാനം

മന്ത്രി അഹമ്മദ് ദേവകോവിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നുയെന്നും മന്ത്രിക്കെതിരെ എൽഡിഎഫിൽ പരാതി നൽകുമെന്ന് നേതാക്കൾ അറിയിച്ചു. വഖഫ് സ്വത്തുക്കള്‍ തിരിച്ചു പിടിക്കാനുള്ള വഖഫ് ബോര്‍ഡ് നടപടികളെയും നിരുപാധിക പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ നിലപാടിനെയും വഹാബിന്റെ നേതൃത്വത്തിൽ രൂപികരിച്ച ഐഎൻഎൽ സംസ്ഥാന  കൗണ്‍സില്‍ സ്വാഗതം ചെയ്തു.

രണ്ട് ലക്ഷം കോടി രൂപയുടെ വഖഫ് തിരിമറി നടത്തിയതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വഖഫ് ബോര്‍ഡ് അംഗങ്ങളായ എം സി മായിന്‍ഹാജിയും പി വി സൈനുദ്ധീനും രാജിവെക്കണമെന്നും ഇല്ലെങ്കില്‍ വഖഫ് ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. 

ALSO READ : "ഒരു മിനിറ്റേ.. ഞാൻ ഇപ്പൊ വരാം" ; പണിമുടക്കിനിടെ വൈറലായ ഡിവൈഎഫ്ഐ പ്രവർത്തകൻ മറുപടിയുമായി രംഗത്ത്

കെപി ഇസ്മായില്‍, എച്ച് മുഹമ്മദലി,മനോജ് സി നായര്‍, എം എ വഹാബ് ഹാജി,കെ എല്‍ എം കാസിം, എം കെ ഹാജി കാസര്‍ഗോഡ് എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍. ഒ.പി.ഐ കോയ,അഡ്വ. ജെ തംറൂഖ്,സവാദ് മടവൂരാന്‍ കൊല്ലം,സത്താര്‍ കുന്നില്‍, എംകോം നജീബ്,സാലി സജീര്‍ എന്നിവര്‍ സെക്രട്ടറിമാരാണ് നേതാക്കൾ അറിയിച്ചു.

ഐഎൻഎൽ പാര്‍ട്ടിയുടെ സ്ഥാപക നേതാവും, കൗണ്‍സിലറുമായ മൊയ്ദീന്‍കുട്ടി ഹാജി താനാളൂര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. 15 അംഗ സെക്രട്ടറിയേറ്റും,12 അംഗ നയ രൂപീകരണ സമിതിയും നിലവില്‍ വന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News