INL: ഐഎൻഎല്ലിൽ രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം

മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിലാണ് രണ്ട് വിഭാ​ഗം പ്രവർത്തകർ തമ്മിലടിച്ചത്

Written by - Zee Malayalam News Desk | Last Updated : Jul 25, 2021, 12:44 PM IST
  • യോ​ഗത്തിനിടെ ഇരുവിഭാ​ഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി
  • തുടർന്ന് യോ​ഗം പിരിച്ചുവിട്ടതായി പ്രസിഡന്റ് അബ്ദുൾ വഹാബ് അറിയിച്ചു
  • ഇതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്
  • സമ്പൂർണ ലോക്ക്ഡൗൺ ദിവസമാണ് കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് യോ​ഗം ചേർന്നത്
INL: ഐഎൻഎല്ലിൽ രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം

കൊച്ചി: സംസ്ഥാന സെക്രട്ടേറിയറ്റ് യോ​ഗം ചേരുന്നതിന് ഇടയിൽ രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് സംഘർഷം. യോ​ഗം ചേർന്ന ഹോട്ടലിലേക്ക് കൂടുതൽ പൊലീസ് എത്തി. സമ്പൂർണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ദിവസം കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും ലംഘിച്ചാണ് യോ​ഗം ചേർന്നത്.

മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിലാണ് രണ്ട് വിഭാ​ഗം പ്രവർത്തകർ തമ്മിലടിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാർട്ടിയിൽ സംസ്ഥാന പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ രണ്ട് വിഭാ​ഗങ്ങൾ വാക്കു തർക്കം ഉണ്ടാകുകയും തുടർന്ന് പാർട്ടി പ്രവർത്തകർ തമ്മിൽ കയ്യേറ്റത്തിലേക്ക് കാര്യങ്ങൾ പോകുകയുമായിരുന്നു.

യോ​ഗത്തിനിടെ ഇരുവിഭാ​ഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. തുടർന്ന് യോ​ഗം പിരിച്ചുവിട്ടതായി പ്രസിഡന്റ് അബ്ദുൾ വഹാബ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹോട്ടലിന് പുറത്ത് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സമ്പൂർണ ലോക്ക്ഡൗൺ ദിവസമാണ് കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് യോ​ഗം ചേർന്നത്. ഹോട്ടലിന് എതിരെ കൊവിഡ് നിരോധന നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Updating....

Trending News