കൊച്ചി: നഗരത്തിൽ പുതുതായി ചാർജെടുത്ത് മേലുദ്യോഗസ്ഥ സിവിൽ വേഷത്തിലെത്തി വന്നപ്പോൾ തിരിച്ചറയാത്തതിന് വനിത പൊലീസിനെതിരെ നടപടിയെടുത്ത കൊച്ചി DCP ഐശ്വര്യ ഡോങ്റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. കൊച്ചി പോലെയുള്ള നഗരത്തിൽ ആവശ്യത്തിലേറ ജോലി ഉള്ളപ്പോൾ ഇത്തരത്തിലുള്ള പെരുമാറരുതെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നൽകിയ കർശന നിർദേശം. ഞായറാഴ്ച എറണാകുളം നോർത്ത് പരിധിയിലുള്ള വനിത പൊലീസ് സ്റ്റേഷനിൽ ഡിസിപി മഫ്തിയിൽ എത്തിയതിന് തുടർന്നാണ് പാറാവ് നിന്ന് വനിതാ ഉദ്യോഗസ്ഥ തടഞ്ഞത്.
ഔദ്യോഗിക വാഹനത്തിൽ എത്തിയ ഡിസിപി നോർത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിട്ടാണ് സമീപത്തെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കയറി ചെന്നത്. കോവിഡ് മാനദണ്ഡങ്ങൾ (COVID Protocol) നിലനിൽക്കുന്നതിനാൽ തന്നെ പെട്ടെന്ന് ഒരു യുവതി സ്റ്റേഷനിലേക്ക് കയറിപ്പോകുന്നതു കണ്ട പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരി തടഞ്ഞു. എന്നാൽ, ആളെ തിരിച്ചറിഞ്ഞതോടെ ഇവർ പിന്മാറി, ഉദ്യോഗസ്ഥ അകത്തേക്ക് പോകുകയും ചെയ്തു.
ALSO READ: മഫ്ടിയിലെത്തിയ മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ല:പൊലീസുകാരിക്കെതിരെ നടപടി
എന്നാൽ, തടഞ്ഞ വനിത സിപിഒയോട് വിശദീകരണം അറിയിക്കാനായി തിങ്കളാഴ്ച ഓഫിസിൽ ഹാജരാകാൻ അവർ ആവശ്യപ്പെട്ടു. വിശദീകരണം കേട്ടശേഷം തിരിച്ചറിയാൻ വൈകിയെന്ന കാരണത്തിന് രണ്ടു ദിവസത്തേക്ക് Traffic Duty ചെയ്യാൻ നിർദേശം നൽകി. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് ഡ്യൂട്ടി ചെയ്യാൻ നിർദേശിച്ചത്.
ALSO READ: ആട് ആന്റണിക്ക് ജീവപരന്ത്യം തന്നെ: ശിക്ഷ ഹൈക്കോടതി ശരിവെച്ചു
സംഭവം പൊലീസുകാർക്കിടയിൽ ചർച്ചാവിഷയമായി. അടുത്തിടെ ചാർജെടുത്ത ഉദ്യോഗസ്ഥ യൂണിഫോമിൽ അല്ലാത്തതിനാൽതന്നെ തിരിച്ചറിയാനുള്ള സാധ്യത കുറവാണ്. മാസ്കും ധരിച്ചിരുന്നു. ഇതോടൊപ്പം COVID പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ സ്റ്റേഷനകത്തേക്ക് ആളുകളെ കയറ്റുന്നതിലും നിയന്ത്രണമുണ്ട്. തടഞ്ഞില്ലായിരുന്നെങ്കിൽ അതും വിഷയമായി മാറുമെന്നാണ് പൊലീസുകാർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...