ആലപ്പുഴ: കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താൻ ഉന്നതതല യോഗം (High-level meeting) ചേരും. റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിലാണ് പ്രത്യേക യോഗം ചേരുക. കൃഷി മന്ത്രി പി.പ്രസാദ്, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ജലനിരപ്പ് ഉയരുന്നത് കുട്ടനാട്ടിലെ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തനം ആരംഭിച്ചു.
ALSO READ: Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ
കക്കി ഡാം തുറന്ന സാഹചര്യത്തിൽ ചെങ്ങന്നൂരിനേക്കാൾ ജാഗ്രത വേണ്ടത് കുട്ടനാട്ടിലാണെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. രാത്രിയിൽ ജലനിരപ്പ് ഉയരും. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതുകൊണ്ടാണ് കക്കി ഡാം തുറക്കേണ്ടി വന്നത്. രാവിലെയോടെ ചെങ്ങന്നൂർ, കുട്ടനാട് മേഖലയിൽ വെള്ളമെത്തും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നുണ്ടെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...