കൊച്ചി: വോട്ടെണ്ണല്‍ ദിവസത്തിൽ ലോക്ക് ഡൗൺ (Lock Down) വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും, മെയ് രണ്ടിന് കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആളുകൾ കൂട്ടം കൂടുകയോ ആഹ്ളാദ പ്രകടനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ അത് ഗുരുതരമായ രോഗ വ്യാപനത്തിന് കാരണമാവുമെന്നായാരിന്നു ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.
ഇത് സംബന്ധിച്ച് രണ്ട് ഹർജികളാണ് ഹൈക്കോടതിയുടെ (High Court) പരിഗണനയിലുള്ളത്. സർവ്വ കക്ഷിയോഗത്തിന് ശേഷം ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. ഇന്നലെ ചേർന്ന് യോഗത്തിൽ ലോക്ക് ഡൗൺ പ്രായോഗികമല്ലെന്നായിരുന്നു വിലയിരുത്തൽ.
ALSO READ:ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു:പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും
സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉടനെ ഉണ്ടാകില്ലെങ്കിലും ഇതിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം ഇന്ന് ഹൈക്കോടതിയെ അറിയിക്കും. വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്ളാദ പ്രകടനങ്ങള്‍ വേണ്ടെന്ന് കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിരുന്നു.
ALSO READ:ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു:പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും
കൊവിഡ് വാക്സീന്‍ വിതരണ നയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒരേ വാക്സീന് വ്യത്യസ്ത വില ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. വിഷയങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...