Kerala Rain Alert : കേരളത്തിൽ മഴ കനക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചു

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അല്ലെർട്ട്   പ്രഖ്യാപിച്ചിട്ടുള്ളത്.

Written by - Zee Malayalam News Desk | Last Updated : Aug 7, 2021, 06:35 AM IST
  • മഴ ശക്തമാകുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
  • കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
  • വിവിധ ജില്ലകളിൽ യെൽലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടലിൽ പോകുന്നതിനും മത്സ്യബന്ധനത്തിനു വിളക്കുകൾ ഇല്ല.
  • എന്നാൽ രാത്രി 11 30 വരെ ഉയർന്ന തിരമായുണ്ടാകാനും കടലാക്രമണം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
Kerala Rain Alert : കേരളത്തിൽ മഴ കനക്കുന്നു; എട്ട് ജില്ലകളിൽ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചു

Thiruvananthapuram : സംസ്ഥാനത്ത് വീണ്ടും മഴ അതിശക്തമാകുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അല്ലെർട്ട്   പ്രഖ്യാപിച്ചിട്ടുള്ളത്.

വിവിധ ജില്ലകളിൽ യെൽലോ അലെർട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടലിൽ പോകുന്നതിനും മത്സ്യബന്ധനത്തിനു വിളക്കുകൾ ഇല്ല. എന്നാൽ രാത്രി 11 30 വരെ ഉയർന്ന തിരമായുണ്ടാകാനും കടലാക്രമണം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. 

ALSO READ:  Kerala Rain Alert: കേരളത്തിൽ ഇന്നും മഴ തുടരും; 8 ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.

ALSO READ: Kerala Rain Alert : കേരളത്തിൽ കനത്ത മഴ തുടരും; ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.

ALSO READ: Heavy Rain in Kerala: കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News