ആലപ്പുഴ: ഭിന്നശേഷിയുള്ള 12 വയസുകാരന് അച്ഛന്‍റെ ക്രൂര മര്‍ദ്ദനം. ആലപ്പുഴ ചെട്ടികുളങ്ങര കൈതവടക്ക് സ്വദേശി രാജീവാണ് മകന്‍ കാശിനാഥിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മർദ്ദനത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചെട്ടികുളങ്ങര ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് കാശിനാഥ്. മദ്യപിച്ചെത്തുന്ന രാജീവ് മകനെ കൈകള്‍ കൊണ്ട് നിരവധി തവണ തല്ലുകയും തലകൊണ്ട് മുഖത്ത് ഇടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മര്‍ദ്ദനമേല്‍ക്കുന്ന സമയമെല്ലാം നിര്‍വികാരനായി അച്ഛനൊപ്പം ഇരിക്കുന്ന മകനെയും ദൃശ്യങ്ങളിൽ കാണാം.
നേരത്തെയും ഇയാള്‍ മകനെ മര്‍ദിച്ചിട്ടുണ്ട്. അന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വന്ന് വിവരങ്ങള്‍ ശേഖരിച്ച് മടങ്ങുകയായിരുന്നു. അന്ന് ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച മകനെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവത്തിൽ ചൈല്‍ഡ് ലൈലും മാവേലിക്കര പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...