Trivandrum:ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തും.
സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന്, റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം.
ALSO READ: Kerala Budget 2021:ബജറ്റ് പ്രസംഗം ആരംഭിച്ചു, 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്
അപേക്ഷകൾ ജൂൺ 30 വൈകുന്നേരം 5 മണിക്ക് മുൻപ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ ലഭിക്കണം (ഫോൺ 0471-2720977).
കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (26500-56700), ഡാറ്റ എൻട്രി ഓപ്പറേറ്റർ (22200-48000), ഡൂപ്ലിക്കേറ്റർ ഓപ്പറേറ്റർ (17500-39500) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡേറ്റ സഹിതം മേലാധികാരി മുഖേന അപേക്ഷകൾ ജൂൺ 30ന് മുൻപ് രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ ലഭിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...