ന്യുഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ശിവശങ്കർ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അതുകൊണ്ടുതന്നെ ജാമ്യം റദ്ദാക്കണമെന്നും ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഇഡിയുടെ (ED) കൊച്ചി സോണൽ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ആണ് സുപ്രീം കോടതിയെ (Suprem Corut) സമീപിച്ചത്. ഇതിനിടയിൽ എസ്ബിഐ ബ്രാഞ്ചിലെ ലോക്കറിൽ നിന്നും കണ്ടെത്തിയ കണക്കിൽ പെടാത്ത 64 ലക്ഷം രൂപയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലാണ്.
Also Read: Gold Smuggling Case: എൻഐഎ charge sheet സമർപ്പിച്ചത് ഭീകരവാദത്തിന് തെളിവില്ലാതെ
ഈ സമയത്ത് ശിവശങ്കർ (M. Shivashankar) ജാമ്യത്തിൽ കഴിയുന്നത് കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിന് പോലും വഴി തെളിക്കുമെന്നും ഇതുവരെയുള്ള അന്വേഷണത്തിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ഇഡി ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ഹൈക്കോടതിയും (High Court) ശിവശങ്കറിനെതിരെ തെളിവുകൾ ഇല്ലെന്ന് പറഞ്ഞിട്ടില്ലയെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
ഇതൊക്കെ കാണിച്ച് ജാമ്യം ഉടൻതന്നെ റദ്ദാക്കണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെടും. കേന്ദ്ര സർക്കാർ അഭിഭാഷകൻ ആയ ബി വി ബൽറാം ദാസ് ഫയൽ ചെയ്ത ഹർജിയിൽ അഞ്ച് ചെറിയ പിഴവുകൾ സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇവ പരിഹരിച്ചാൽ ഉടൻതന്നെ ഹർജി ലിസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.