ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ തട്ടിപ്പ്​; ജാഗ്രത നിര്‍ദേശവുമായി പൊലീസ്

 ഓ​ണ്‍​ലൈ​ന്‍ കോ​ഴ്​​സു​ക​ളു​ടെ പേ​രി​ല്‍ സം​സ്ഥാ​ന​ത്ത്​ ത​ട്ടി​പ്പ്​ വ്യാ​പ​ക​മാ​വു​ന്നു

Written by - Zee Malayalam News Desk | Last Updated : Jun 18, 2022, 06:33 PM IST
  • വി​ഡി​യോ കോ​ള്‍ അ​റ്റ​ന്‍​ഡ്​ ചെ​യ്യു​മ്ബോ​ള്‍ വ​ള​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ്
  • ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്ന പ​രാ​തി​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്
  • ചി​ല​ര്‍ മാ​ന​ഹാ​നി ഭ​യ​ന്ന് പ​ണം കൈ​മാ​റു​ന്നു
ഓണ്‍ലൈന്‍ കോഴ്സുകളുടെ പേരില്‍ തട്ടിപ്പ്​; ജാഗ്രത നിര്‍ദേശവുമായി പൊലീസ്

തിരുവനന്തപുരം : ഇ​പ്പോ​ള്‍ വി​വി​ധ കോ​ഴ്‌​സു​ക​ളു​ടെ ഫ​ലം വ​രു​ന്ന സ​മ​യ​മാ​യ​തി​നാ​ലാ​ണ്​ കോ​ഴ്സു​ക​ളു​ടെ പേ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്​ സം​ഘ​ങ്ങ​ള്‍ കെ​ണി​യൊ​രു​ക്കു​ന്ന​ത്. ഇ-​മെ​യി​ല്‍ മേ​ല്‍​വി​ലാ​സ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച്‌​ അ​തി​ലൂ​ടെ ഓ​ണ്‍​​ലൈ​ന്‍ കോ​ഴ്​​സു​ക​ളി​ല്‍ ​ചേ​രാ​നു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​താ​ണ്​ പ്ര​ധാ​ന രീ​തി.

കോ​ഴ്​​സി​ല്‍ ചേ​രാ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള ലി​ങ്കു​ക​ളും കൈ​മാ​റു​ന്നു. രാ​ജ്യ​ത്തെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടേ​ത്​ ഉ​ള്‍​പ്പെ​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ​വാ​ഗ്ദാ​നം ന​ല്‍​കി​യാ​ണി​ത്. പ​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ഓ​ണ്‍​ലൈ​ന്‍ കോ​ഴ്​​സു​ക​ളു​ടെ കെ​ണി​യി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ്​​ പൊ​ലീ​സ്​ ന​ല്‍​കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യ​ട​ക്കം പൊ​ലീ​സ്​ ഇ​തു​സം​ബ​ന്ധി​ച്ച ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. 

അ​റി​യ​പ്പെ​ടു​ന്ന പ​ല ക​മ്ബ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കാ​മെ​ന്ന പേ​രി​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​ശേ​ഷം ഒ​ടു​വി​ല്‍ അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തും നി​ല​വാ​രം കു​റ​ഞ്ഞ​തു​മാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്നു. ഇ​ത്ത​രം നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ അ​ടു​ത്തി​ടെ​യാ​യി കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന​താ​യി പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മു​ന്‍​കൂ​ട്ടി പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന ഓ​ണ്‍​ലൈ​ന്‍ കോ​ഴ്‌​സു​ക​ളും ജോ​ലി​ക​ളും വ​ള​രെ ശ്ര​ദ്ധ​യോ​ടെ മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​ക്കാ​വൂ. ഒാ​ണ്‍​ലൈ​ന്‍ കോ​ഴ്സു​ക​ള്‍​ക്ക് ചേ​രു​ന്ന​തി​നു​മു​മ്ബ്​ സ്ഥാ​പ​ന​ത്തിന്റെ അം​ഗീ​കാ​ര​വും മ​റ്റ്​ വി​വ​ര​ങ്ങ​ളും ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ല്‍ പ​രി​ശോ​ധി​ക്ക​ണം. ഡി​ഗ്രി, പി.​ജി ഡി​​പ്ലോ​മ, സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്‌​സു​ക​ളി​ല്‍ ചേ​രു​ന്ന​വ​ര്‍ അ​വ അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന​താ​ണോ​യെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി യു.​ജി.​സി അം​ഗീ​കാ​ര​മി​ല്ലാ​ത്ത ​വി​വി​ധ കോ​ഴ്​​സു​ക​ള്‍ ന​ട​ത്തു​ന്ന നി​ര​വ​ധി സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഓ​ണ്‍​ലൈ​ന്‍ കോ​ഴ്​​സു​ക​ള്‍ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടേ​ത​ട​ക്കം അ​നാ​വ​ശ്യ​മാ​യി ഒ​രു ലി​ങ്കു​ക​ളി​ലും ക്ലി​ക്ക്​ ചെ​യ്യ​രു​തെ​ന്ന്​ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു. പ​ല പ്ര​ധാ​ന​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രും ലോ​ഗോ​യും ഉ​പ​യോ​ഗി​ച്ചു​ള്ള ത​ട്ടി​പ്പും ന​ട​ക്കു​ന്നു​ണ്ട്.

 വാ​ട്​​സ്‌ആ​പ് വി​ഡി​യോ കോ​ളി​ലൂ​ടെ കെ​ണി​യൊ​രു​ക്കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പൊ​ലീ​സ്. വാ​ട്സ്‌ആ​പ്, മെ​സ​ഞ്ച​ര്‍ തു​ട​ങ്ങി​യ​വ​യി​ലെ വി​ഡി​യോ​കോ​ളി​ലൂ​ടെ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ള്‍ പെ​രു​കു​ക​യാ​ണെ​ന്നും അ​പ​രി​ചി​ത​രു​ടെ വി​ഡി​യോ കോ​ള്‍ സ്വീ​ക​രി​ക്ക​രു​തെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

വി​ഡി​യോ കോ​ള്‍ ചെ​യ്ത്​ അ​ശ്ലീ​ല വി​ഡി​യോ ചി​ത്രീ​ക​രി​ച്ച്‌ വി​ഡി​യോ​ ബ​ന്ധു​ക്ക​ള്‍ക്കും സു​ഹൃ​ത്തു​ക്ക​ള്‍ക്കും അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന രീ​തി​യാ​ണ്​ വ്യാ​പ​കം. ചി​ല​ര്‍ മാ​ന​ഹാ​നി ഭ​യ​ന്ന് പ​ണം കൈ​മാ​റു​ന്നു. ഇ​ങ്ങ​നെ ന​ല്‍​കി​യ​വ​രി​ല്‍​നി​ന്ന്​ ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നെ​ന്ന പ​രാ​തി​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. വി​ഡി​യോ കോ​ള്‍ അ​റ്റ​ന്‍​ഡ്​ ചെ​യ്യു​മ്ബോ​ള്‍ വ​ള​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍കു​ന്നു.

'ആ ​പാ​മ്ബ് അ​വി​ടെ​ത​ന്നെ ഇ​രി​ക്ക​ട്ടെ... അ​പ​രി​ചി​ത​രി​ല്‍​നി​ന്നു​ള്ള വി​ഡി​യോ കോ​ളു​ക​ള്‍ സ്വീ​ക​രി​ക്കു​മ്ബോ​ള്‍ സൂ​ക്ഷി​ക്കു​ക' എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ്​ പൊ​ലീ​സി​ന്‍റെ ഫേ​സ്​​ബു​ക്ക്​ പോ​സ്റ്റ്. മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് വ​രു​ന്ന വി​ഡി​യോ കോ​ള്‍ അ​റ്റ​ന്‍​ഡ് ചെ​യ്താ​ല്‍ മ​റു​വ​ശ​ത്ത്​ അ​ശ്ലീ​ല വി​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും വി​ന്‍​ഡോ സ്‌​ക്രീ​നി​ല്‍ ഫോ​ണ്‍ അ​റ്റ​ന്‍​ഡ് ചെ​യ്യു​ന്ന ആ​ളു​ടെ മു​ഖം ഉ​ള്‍​പ്പെ​ടെ റെ​ക്കോ​ര്‍​ഡ് ചെ​യ്തെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. തു​ട​ര്‍​ന്ന്​ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്​ രീ​തി. സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഈ ​വി​ഡി​യോ അ​യ​ച്ചു​കൊ​ടു​ക്കു​മെ​ന്നു​ള്ള ഭീ​ഷ​ണി​യി​ല്‍ പ​ല​രും കു​ടു​ങ്ങു​ന്നു.

വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും യു ​ട്യൂ​ബി​ലും ഇ​ടു​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ പ​ണം വേ​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഫി​ലി​പ്പീ​ന്‍​സ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ റാ​ക്ക​റ്റു​ക​ളാ​ണ് ഇ​തി​ല്‍ സ​ജീ​വ​മെ​ന്നും പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കു​ന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News