കടലയും ഉപ്പുമാവും കഴിച്ചു; പിറവം ബിപിസി കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

പ്രഭാത ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് നിഗമനം.ഉപ്പുമാവും കടലയുമായിരുന്നു പ്രഭാത ഭക്ഷണം

Written by - Zee Malayalam News Desk | Last Updated : Aug 22, 2022, 01:16 PM IST
  • അസ്വസ്ഥതകളെ തുടർന്ന് 15 വിദ്യാർഥിനികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
  • ആരുടെയും നില ഗുരുതരമല്ല
  • പിറവം ബിപിസി കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ
കടലയും ഉപ്പുമാവും കഴിച്ചു; പിറവം ബിപിസി കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

പിറവം: പിറവം ബിപിസി കോളേജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ.അസ്വസ്ഥതകളെ തുടർന്ന് 15 വിദ്യാർഥിനികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആരുടെയും നില ഗുരുതരമല്ല.

പ്രഭാത ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് നിഗമനം.ഉപ്പുമാവും കടലയുമായിരുന്നു പ്രഭാത ഭക്ഷണം.അതു കഴിച്ച് വൈകാതെ കുട്ടികൾക്ക് അസ്വസ്ഥതകൾ തുടങ്ങി.എല്ലാവർക്കും തന്നെ ഛർദിയായിരുന്നു തുടക്കം.തുടർന്ന് 15 പേരെ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂടുതൽ അസ്വസ്ഥതകളനുഭവപ്പെട്ട ആറുപേരെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി.

എന്നാൽ, ഇവരിൽ മൂന്നു പേരെ പിന്നീട് വിട്ടയച്ചുവെന്നും മൂന്നു പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളതെന്നും പ്രിൻസിപ്പൽ ഡോ. ടിജി സക്കറിയ പറഞ്ഞു.ഒമ്പതുപേരാണ് പിറവം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വിവരമറിഞ്ഞ കോളേജ് അധികൃതരും നഗരസഭാധികൃതരും ആശുപത്രിയിലെത്തി.സംഭവത്തെപ്പറ്റി നഗരസഭാ ആരോഗ്യ വിഭാഗം അന്വേഷണം ആരംഭിച്ചു.ഭക്ഷ്യസുരക്ഷാ വിഭാഗവും അന്വേഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News