ഇടുക്കി: ചിന്നക്കനാലിൽ നിന്നും കാട് കടത്തിയ അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി അരിക്കൊമ്പൻ ഫാൻസ്. ഇടുക്കി കളക്ട്രേറ്റിലാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഒത്തുകൂടിയത്.
ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ അരികൊമ്പന്റെ ശല്യം രൂക്ഷമായിരുന്നതിനാലാണ് ആനയെ ഇവിടെ നിന്നും മാറ്റിയത്. ചിന്നകനാലിൽ നിന്നും പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്കും പിന്നീട് തമിഴ്നാട് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കുമാണ് അരിക്കൊമ്പനെ മാറ്റിയത്.
റേഡിയോ കോളർ ഉണ്ടായിട്ടും ആനയുടെ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും തമിഴ്നാട് സർക്കാർ അരിക്കൊമ്പന്റെ ഇപ്പോഴുള്ള ഫോട്ടോയോ ചിത്രങ്ങളോ പുറത്ത് വിടാത്തതിൽ ദുരൂഹത ഉണ്ടെന്നും ആരോപിച്ചാണ് അരിക്കൊമ്പൻ സ്നേഹികൾ ഇടുക്കി കളക്ട്രേറ്റിൽ സമരം സംഘടിപ്പിച്ചത്.
ധർണ്ണ വാവ സുരേഷ് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ച് ആനയെ തിരികെ എത്തിക്കണമെന്ന് വാവ സുരേഷ് ആവശ്യപ്പെടു. ചിന്നക്കനാലിലെയും ശാന്തൻപാറയിലെയും കൈയ്യേറ്റക്കാരുടെയും റിസോർട്ട് മാഫിയയുടെയും ഇടപെടൽ കാരണമാണ് അരിക്കൊമ്പനെ കാട് കടത്തിയതെന്നും.
ഈ പ്രദേശങ്ങളിലെ വനവാസി വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് കൊമ്പൻ യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നും ഇവർ അവകാശപ്പെടുന്നു. ആനയെ തിരികെ എത്തിക്കുന്നത് വരെ സംസ്ഥാനത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികൾ തുടരാനാണ് അരിക്കൊമ്പൻ സ്നേഹികളുടെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...