EP Jayarajan: തനിക്ക് റിസോർട്ടിൽ നിക്ഷേപമില്ല, ഭാര്യക്കും മകനും നിക്ഷേപമുണ്ട്, അത് അനധികൃതമല്ല; പാർട്ടിക്ക് മുൻപിൽ ഇപിയുടെ വിശദീകരണം

EP Jayarajan Resort Controversy: തനിക്ക് റിസോർട്ടിൽ നിക്ഷേപമില്ലെന്ന് ഇപി ജയരാജൻ വ്യക്തമാക്കി. ഭാര്യക്കും മകനും നിക്ഷേപമുണ്ട്. അത് അനധികൃതമില്ലെന്നും ജയരാജൻ വിശദീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 07:07 PM IST
  • ഇരുവരും പാർട്ടിയിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നില്ല
  • മകൻ 12 വർഷമായി ബിസ്സിനസ് ചെയ്യുന്നുണ്ട്
  • ഈ വരുമാനമാണ് മകൻ നിക്ഷേപിച്ചത്
  • മകന്റെ നിർബന്ധ പ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയതെന്നും ഇപി ജയരാജൻ വ്യക്തമാക്കി
EP Jayarajan: തനിക്ക് റിസോർട്ടിൽ നിക്ഷേപമില്ല, ഭാര്യക്കും മകനും നിക്ഷേപമുണ്ട്, അത് അനധികൃതമല്ല; പാർട്ടിക്ക് മുൻപിൽ ഇപിയുടെ വിശദീകരണം

തിരുവനന്തപുരം: കണ്ണൂര്‍ മോറാഴയിലെ റിസോര്‍ട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണം നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇപി ജയരാജൻ വിശദീകരണം നൽകിയത്. തനിക്ക് റിസോർട്ടിൽ നിക്ഷേപമില്ലെന്ന് ഇപി ജയരാജൻ വ്യക്തമാക്കി. ഭാര്യക്കും മകനും നിക്ഷേപമുണ്ട്. അത് അനധികൃതമില്ലെന്നും ജയരാജൻ വിശദീകരിച്ചു.

ഭാര്യയുടെയും മകന്റെയും വരുമാനസ്രോതസ്  പാർട്ടിക്ക് നൽകി. ഇരുവരും പാർട്ടിയിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്നില്ല. അതിനാലാണ് പാർട്ടിയെ അറിയിക്കാതിരുന്നത്. മകൻ 12 വർഷമായി ബിസ്സിനസ് ചെയ്യുന്നുണ്ട്. ഈ വരുമാനമാണ് മകൻ നിക്ഷേപിച്ചത്. മകന്റെ നിർബന്ധ പ്രകാരമാണ് ഭാര്യ നിക്ഷേപം നടത്തിയതെന്നും ഇപി ജയരാജൻ വ്യക്തമാക്കി.

ALSO READ: EP Jayarajan: സ്വത്ത് സമ്പാദനത്തിൽ സിപിഎം അന്വേഷണമില്ല; എല്ലാവർക്കും ഇപിയുടെ പുതുവത്സരാശംസ

അതേസമയം, ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ തത്കാലം അന്വേഷണമില്ലെന്നാണ് സിപിഎം തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റിൽ വിവാദം ചർച്ചയായെങ്കിലും ഇ പി ജയരാജൻ പ്രതികരണത്തിന് തയ്യാറായില്ല. എല്ലാവർക്കും പുതുവത്സരാശംസകൾ എന്നായിരുന്നു പുഞ്ചിരിയോടെയുള്ള മറുപടി.

സിപിഎം സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പി ജയരാജനാണ് ഇപി ജയരാജനെതിരെ ആരോപണം ഉന്നയിച്ചത്. ഇപി  അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നായിരുന്നു ആരോപണം. ഇത് ആധികാരികതയോടെയെന്നും പി ജയരാജൻ വ്യക്തമാക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News