ലോകമെമ്പാടുമുള്ള കേരളീയർക്ക് ഈസ്റ്റർ ആശംസകളുമായി മുഖ്യമന്ത്രിയും ഗവർണ്ണറും വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയും.
ഈസ്റ്റർ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണെന്നും. സമൃദ്ധിയും സമാധാനവും പുലരുന്ന നാളെയിലേയ്ക്കുള്ള യാത്രയിൽ ഈസ്റ്ററിന്‍റെ സന്ദേശം നമുക്ക് പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അനീതിയും അസമത്വവും ഇല്ലായ്‌മ ചെയ്യാനുള്ള പോരാട്ടങ്ങൾക്ക് ക്രിസ്തുവിന്‍റെ സ്നേഹവും ത്യാഗവും ഊർജ്ജം പകരും. സന്തോഷവും പ്രതീക്ഷയും സമാധാനവും നിറഞ്ഞതാകട്ടെ ഈ ദിനം. ഏവർക്കും ഹൃദയപൂർവം ഈസ്റ്റർ ആശംസകൾ നേരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും ഈസ്റ്റര്‍ ആശംസകൾ നേര്‍ന്നു. "ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ആഘോഷമായ ഈസ്റ്റര്‍ മനസ്സില്‍ പ്രത്യാശയുടെയും അനുകമ്പയുടെയും ദിവ്യപ്രകാശം ചൊരിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. അവശതയും ദാരിദ്യ്രവും അനുഭവിക്കുന്നവരെ സ്നേഹത്തോടെയുംഒരുമയോടെയും സേവിക്കാന്‍ ഈസ്റ്റർ ആഘോഷം നമുക്ക് പ്രചോദനമേകട്ടെ " എന്നും ഗവര്‍ണർ തന്റെ സന്ദേശത്തില്‍ പറഞ്ഞു.
പ്രതീക്ഷയുടെയും പ്രത്യാശയുടെയും ദിനമാണ് ഈസ്റ്റർ. സമാധാനവും സന്തോഷവും സൗഹാർദ്ദവും നിറഞ്ഞതാകട്ടെ ആഘോഷദിനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി ആശംസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...