K Sudhakaran: ഇ.പി ജയരാജൻ ബിജെപിയിലേയ്ക്ക് പോകാൻ ചർച്ച നടത്തി; ആരോപണവുമായി കെ. സുധാകരൻ

കേരളത്തിൽ വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് നടക്കാനിരിക്കെയാണ് സിപിഎം - ബിജെപി ബന്ധത്തിൽ ഗുരുതര ആരോപണം ഉയർത്തി കെ സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 25, 2024, 02:24 PM IST
  • ഇ.പി ജയരാജൻ ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറുമായും ചർച്ച നടത്തി.
  • ബിജെപിയിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഗൾഫിൽ നിന്നായിരുന്നു കൂടിക്കാഴ്ച.
  • സംസ്ഥാനത്ത് 20 സീറ്റും യുഡിഎഫ് നേടുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
K Sudhakaran: ഇ.പി ജയരാജൻ ബിജെപിയിലേയ്ക്ക് പോകാൻ ചർച്ച നടത്തി; ആരോപണവുമായി കെ. സുധാകരൻ

കണ്ണൂർ: ബിജെപിയിലേക്ക് പോകാൻ ഇ.പി ജയരാജൻ ചർച്ച നടത്തിയെന്ന ഗുരുതര ആരോപണവുമായി കെ പി സി സി അധ്യക്ഷനും കണ്ണൂർ ലോക്സഭ മണ്ഡലം യുഡിഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് സിപിഎം - ബിജെപി ബന്ധത്തിൽ ഗുരുതര ആരോപണം ഉയർത്തുകയാണ് കെ സുധാകരൻ. ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജൻ ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറുമായും ചർച്ച നടത്തിയെന്ന് സുധാകരൻ ആരോപിച്ചു. 

ബിജെപിയിലേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഗൾഫിൽ നിന്നായിരുന്നു കൂടിക്കാഴ്ചയെന്ന് സുധാകരൻ പറഞ്ഞു. എം.വി ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറി ആയതോടെ ഇ.പി ജയരാജൻ അതൃപ്തിയിലാണ്. എല്ലാം തുറന്നു പറയുന്ന നേതാവാണ് ഇ.പി ജയരാജൻ. സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയതോടെ ഇ.പി പിൻവലിഞ്ഞു. ഇ.പിയ്ക്ക് ഗവർണർ പദവി വാഗ്ദാനം ചെയ്തുവെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇ.പി ജയരാജൻ ബിജെപിയിൽ പോകുമെന്നും സുധാകരൻ ആരോപിച്ചു.  

ALSO READ: കേരളം ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം; ഇന്ന് നിശബ്ദ പ്രചാരണം; നാല് ജില്ലകളിൽ നിരോധനാജ്ഞ

താൻ ബിജെപിയിലേക്ക് പോകുമെന്ന് നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങൾ ഇത് കാണാതെ പോകരുതെന്ന് സുധാകരൻ പറഞ്ഞു. മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് ഒരിക്കലും പോകില്ല. ഒരു പാർട്ടിയെ കുറിച്ച് ആക്ഷേപം പറയുമ്പോൾ മര്യാദ വേണം. കള്ളവോട്ട് എല്ലാ തെരഞ്ഞെടുപ്പിലും സിപിഎം ചെയ്യും. അതിൽ പുതുമയില്ല. കള്ളവോട്ട് ചെയ്യുന്നവർക്ക് പാർട്ടി സംരക്ഷണം നൽകുന്നു. യുഡിഎഫിന്റെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനമാണ് കൊട്ടികലാശാലത്തിൽ കണ്ടതെന്നും സംസ്ഥാനത്ത് 20 സീറ്റും യുഡിഎഫ് നേടുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News