Wayanad Food Kit Controversy: ഭക്ഷ്യക്കിറ്റ് വിവാ​​ദം; വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്യുന്നത് യുഡിഎഫും, എൽഡിഎഫുമെന്ന് ബിജെപി

ത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തിൽ രഹസ്യവിവരണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പിടികൂടിയത്. പഞ്ചസാര, ബിസ്ക്കറ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, തൂപ്പുപൊടി, കുളി സോപ്പ് എന്നിവയാണ്  കിറ്റിൽ അടങ്ങിയിരുന്നത്. ചില കിറ്റുകളിൽ വെറ്റില, അടയ്ക്ക, പുകയില എന്നിവയും ഉണ്ടായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 25, 2024, 10:25 AM IST
  • ഇത്തരത്തിൽ തയ്യാറാക്കി വെച്ച 1500 ഓളം കിറ്റുകൾ പദ്ധതിയിൽ നിന്നും പിടികൂടി.
  • മാനന്തവാടി അഞ്ചാംമൈലിലെയും കൽപ്പറ്റ മേപ്പാടി റോഡിലെയും സൂപ്പർമാർക്കറ്റുകളിൽ നിന്നും സമാനമായ രീതിയിൽ കിറ്റുകൾ വിതരണത്തിന് കൊണ്ടുപോയതായും ആരോപണമുണ്ട്.
Wayanad Food Kit Controversy: ഭക്ഷ്യക്കിറ്റ് വിവാ​​ദം; വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്യുന്നത് യുഡിഎഫും, എൽഡിഎഫുമെന്ന് ബിജെപി

വയനാട്: വയനാട്ടിൽ 1500 ഓളം ഭക്ഷ്യക്കിറ്റുകൾ പിടികൂടി. സംഭവം ഗൂഢാലോചനയെന്നാണ് ബിജെപിയുടെ പ്രതികരണം. വോട്ടു പിടിക്കുന്നതിനായി കിറ്റ് വിതരണം ചെയ്യുന്നത് യുഡിഎഫും, എൽഡിഎഫും ആണെന്നും ബിജെപി പ്രവർത്തകർക്ക് സംഭവത്തിൽ പങ്കില്ലെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ പ്രതികരിച്ചു. വിവാദം ഗൂഢാലോചന ആണെന്നും കൃത്യമായ അന്വേഷണം വേണമെന്നും ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് പറഞ്ഞു.

ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തിൽ രഹസ്യവിവരണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പിടികൂടിയത്. പഞ്ചസാര, ബിസ്ക്കറ്റ്, ചായപ്പൊടി, വെളിച്ചെണ്ണ, തൂപ്പുപൊടി, കുളി സോപ്പ് എന്നിവയാണ്  കിറ്റിൽ അടങ്ങിയിരുന്നത്. ചില കിറ്റുകളിൽ വെറ്റില, അടയ്ക്ക, പുകയില എന്നിവയും ഉണ്ടായിരുന്നു. 

ALSO READ: പ്രവാസികളിൽ നിന്ന് 100 കോടിയോളം രൂപ തട്ടി; ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് കമ്പനിയ്ക്കെതിരെ പരാതി

 വോട്ടർമാരെ സ്വാധീനിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി വ്യാപകമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് എൽഡിഎഫും, യുഡിഎഫും രംഗത്തെത്തിയിരുന്നു. ഇത്തരത്തിൽ തയ്യാറാക്കി വെച്ച 1500 ഓളം കിറ്റുകൾ പദ്ധതിയിൽ നിന്നും പിടികൂടി. മാനന്തവാടി അഞ്ചാംമൈലിലെയും കൽപ്പറ്റ മേപ്പാടി റോഡിലെയും സൂപ്പർമാർക്കറ്റുകളിൽ നിന്നും സമാനമായ രീതിയിൽ കിറ്റുകൾ വിതരണത്തിന് കൊണ്ടുപോയതായും ആരോപണമുണ്ട്.

 വയനാട്ടിലെ ആദിവാസി മേഖലയിലെ വോട്ട് പിടിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത് എന്നാണ് എൽഡിഎഫും, യുഡിഎഫും ഉയർത്തുന്ന പരാതി. ബിജെപി പ്രാദേശിക നേതാക്കളാണ് ഇതിനും പിന്നിലെന്നും ആരോപണം. ഇതേ തുടർന്ന് പരാതി ലഭിച്ച പ്രദേശത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. മാനന്തവാടി അഞ്ചാംമൈലിലും കൽപ്പറ്റ മേപ്പാടി റോഡിലും സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News