മുംബൈ: Crime News: 100 കോടിയുടെ ലഹരിമരുന്നുമായി കോട്ടയം സ്വദേശി ബിനു ജോണിനെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (DRI) മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്യതപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഘാന സ്വദേശിനിയെ ഡൽഹിയിലെ ഹോട്ടലിൽ നിന്നു പിടികൂടി. ബിനു മുംബൈയിൽ എത്തിക്കുന്ന ലഹരിമരുന്ന് വിതരണം ചെയ്യുക എന്ന ദൗത്യമാണ് ഇവരുടേതെന്ന് അന്വേഷണ സംഘം പറഞ്ഞു.
Also Read: Crime News: പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകൾ അറസ്റ്റിൽ!
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് ബിനുവിന്റെ ട്രോളി ബാഗിൽ പ്രത്യേക അറയിൽ ഒളിപ്പിച്ച 16 കിലോ ഹെറോയിൻ കണ്ടെത്തിയത്. ബിനു ജോൺ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ നിന്നും ഖത്തർ വഴിയാണ് മുംബൈയിലെത്തിയതെന്നാണ് വിവരം. കോട്ടയം മറ്റക്കരയ്ക്കു സമീപമാണ് ബിനുവിന്റെ വീടെന്നും ഇടയ്ക്കു നാട്ടിൽ കാണാമെന്നുമല്ലാതെ ഇയാളെക്കുറിച്ച് നാട്ടുകാർക്ക് പോലും അധികം അറിവൊന്നുമില്ല. സംഭവത്തിൽ കേരള എക്സൈസ് വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ
1476 കോടിയുടെ ലഹരിക്കേസിൽ കാലടി സ്വദേശി വിജിൻ വർഗീസിനെ കഴിഞ്ഞ ദിവസം ഡിആർഐ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വീണ്ടും ലഹരി ഇടപാടിൽ മലയാളി അറസ്റ്റിലാകുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പഴക്കച്ചവടത്തിന്റെ മറവിലാണ് ഇയാളുടെ ലഹരിക്കച്ചവടം. സംഭവത്തിൽ ഡിആർഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കേസിൽ ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മൻസൂർ തച്ചൻ പറമ്പിലിനെ കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇയാൾ ചോദ്യം ചെയ്യാൻ നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്‍റെർപോളിന്‍റെ അടക്കം സഹായം തേടുമെന്നാണ് റിപ്പോർട്ട്. ഈ ലഹരിക്കച്ചവടത്തിന്റെ മുഖ്യ സൂത്രധാരൻ മൻസൂറാണെന്നാണ് ഡിആർഐ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല നവിമുംബൈയിലേക്ക് ലഹരിമരുന്ന് കൊണ്ടുപോകാൻ മൻസൂർ ഏർപ്പെടുത്തിയിരുന്ന രാഹുലിനായും അന്വേഷണ സംഘം തിരച്ചിൽ നടത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...