Thrissur Drinking Water Issue: തൃശൂര്‍ നഗരത്തിലെ കുടിവെള്ളത്തിൽ ചെളി കലരുന്നത് പരിഹരിക്കുമെന്ന് മേയർ

തൃശൂർ നഗരത്തിലെ കുടിവെള്ളം ചെളിവെള്ളമായി മാറിയത് പ്രതിപക്ഷം ആയുധമാക്കി മാറ്റിയിരുന്നു. പ്രതിപക്ഷം മേയറെ വഴിതടയുന്ന സമരത്തിലേക്ക് എത്തിയതോടെയാണ് പ്രശ്ന പരിഹാരത്തിന് മേയർ നേരിട്ടെത്തിയത്.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 12, 2022, 06:57 PM IST
  • പ്രശ്നം പരിഹരിക്കുന്നതിനു പീച്ചിയിൽ ഫ്ളോട്ടിംഗ് ഇൻടേക്ക് പമ്പിംഗ് സംവിധാനം ആരംഭിച്ചതായും മേയർ അറിയിച്ചു.
  • വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന മോട്ടോർ സംവിധാനമാണ് ഫ്ളോട്ടിഗ് പമ്പ്.
  • പദ്ധതി നടപ്പിലാക്കുന്നതോടെ സമീപ പഞ്ചായത്തുകൾക്കും കുടിവെള്ളം വിതരണം ചെയ്യാനാകും.
Thrissur Drinking Water Issue: തൃശൂര്‍ നഗരത്തിലെ കുടിവെള്ളത്തിൽ ചെളി കലരുന്നത് പരിഹരിക്കുമെന്ന് മേയർ

തൃശൂർ: തൃശ്ശൂർ നഗരത്തിൽ കുടിവെള്ളത്തിൽ ചെളി കലരുന്ന പ്രശ്നത്തിന് പരിഹാരം കാണുമെന്നു മേയർ എം കെ വർഗീസ്. പ്രശ്നം പരിഹരിക്കുന്നതിനു പീച്ചിയിൽ ഫ്ളോട്ടിംഗ് ഇൻടേക്ക് പമ്പിംഗ് സംവിധാനം ആരംഭിച്ചതായും  മേയർ അറിയിച്ചു. പദ്ധതി നടപ്പകുന്നതോടെ സമീപ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിനും പരിഹാരം ആകും. ഡാമിലെ പമ്പിങ്ങിലെ അപാകതയാണ് നഗരത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ചെളിവെള്ളം കലരാൻ കാരണം.

ഈ പ്രശ്നത്തിനാണ് ഫ്ലോട്ടിംഗ് ഇൻടേക്ക് പമ്പിംഗ് സംവിധാനത്തിലൂടെ പരിഹാരമാവുക. വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന മോട്ടോർ സംവിധാനമാണ് ഫ്ളോട്ടിഗ് പമ്പ്.  ഈ മാസം അവസാനത്തോടുകൂടി പദ്ധതി നടപ്പിലാക്കും. ഇതോടെ ഒന്നര വർഷമായി തുടരുന്ന പ്രശ്നത്തിന് പരിഹാരമാകുമെന്നും മേയർ പറഞ്ഞു. പ്രതിപക്ഷം പ്രശ്നം വഷളാക്കാനാണ് ശ്രമിക്കുന്നതെന്നും, കോൺഗ്രസ് ഭരണസമയത്ത് പരിഹാര മാർഗം തേടിയിട്ടില്ലെന്നും സ്റ്റാൻഡിങ് കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തി പറഞ്ഞു. 

Read Also: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : മലയാളം, തമിഴ്, കന്നട ചോദ്യങ്ങൾക്കൊപ്പം ഇംഗ്ലീഷും പരിഗണനയിലെന്ന് പി എസ് സി

പദ്ധതി നടപ്പിലാക്കുന്നതോടെ സമീപ പഞ്ചായത്തുകൾക്കും കുടിവെള്ളം വിതരണം ചെയ്യാനാകും. തുടർച്ചയായി പരാതികളും പ്രതിഷേധങ്ങളും ഉയർന്ന സാഹചര്യത്തിലാണ് കോർപ്പറേഷൻ നടപടി. നേരത്തെ മേയർക്കെതിരെ ശക്തമായ സമര പരിപാടികളാണ് പ്രതിപക്ഷം നടത്തിയത്. മേയറുടെ വാഹനത്തിൽ ചെളിവെള്ളമൊഴിച്ച് പ്രതിഷധിച്ചവരുടെ നേരെ കാറോടിച്ച് കയറ്റാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News