M V Govindan: മിത്തുകളെ ചരിത്രത്തിന്‍റെ ഭാഗമാക്കരുത്; ഷംസീറിനെ പിന്തുണച്ച് എം.വി ഗോവിന്ദൻ

M V Govindan supports A N Shamseer: നേരത്തെ, സ്പീക്കർക്കെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസും രംഗത്തെത്തിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 03:30 PM IST
  • സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
  • ഷംസീർ രാജിവെയ്ക്കുക, മാപ്പു പറയുക എന്ന ക്യാമ്പയിൻ നടക്കുന്നുണ്ട്.
  • ശാസ്ത്രീയമായ നിലപാട് ഊന്നി പറയുക എന്നതാണ് സിപിഎം നിലപാട്.
M V Govindan: മിത്തുകളെ ചരിത്രത്തിന്‍റെ ഭാഗമാക്കരുത്; ഷംസീറിനെ പിന്തുണച്ച് എം.വി ഗോവിന്ദൻ

കണ്ണൂര്‍: ഗണപതി പരാ‍മര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന് പിന്തുണ ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രസംഗത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. മിത്തുകൾ ചരിത്രത്തിന്‍റെ  ഭാഗമാക്കി മാറ്റരുത്. സങ്കല്പങ്ങളെ സ്വപ്നങ്ങളെ പോലെ കാണണം. ഷംസീർ പറഞ്ഞതിൽ തെറ്റില്ല. ഷംസീർ രാജിവെയ്ക്കുക, മാപ്പു പറയുക എന്ന ക്യാമ്പയിൻ നടക്കുന്നുണ്ട്. അതിനോട് സിപിഎമ്മിന് യോജിപ്പില്ല. ശാസ്ത്രീയമായ നിലപാട് ഊന്നി പറയുക എന്നതാണ് നിലപാട്. ഇനിയും അത് തുടരും. എല്ലാവരോടും അതാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കർക്കെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് നേരത്തെ പ്രതികരിച്ചിരുന്നു. ഹൈന്ദവരുടെ ആരാധന മൂർത്തിക്കെതിരായ എ.എൻ ഷംസീറിന്‍റെ വിമർശനം സ്പീക്കർ പദവിക്ക് യോജിച്ചതല്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സ്പീക്കർ, സ്ഥാനത്തു തുടരരുതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടിരുന്നു.

ALSO READ: കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ഒരു ലക്ഷം, ധനസഹായം പ്രഖ്യാപിച്ചു

വിവാദ പരാമർശം പിൻവലിച്ച് സ്പീക്കർ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സ്പീക്കർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയിൽ വ്യക്തമാക്കി. ഷംസീറിന്‍റെ പരാമർശത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും തമ്മിൽ പോർവിളി നടക്കുന്നതിനിടെയാണ് എൻഎസ്എസിന്‍റെ വിമർശനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News