Cyclone Asani: ന്യൂനമർദം തീവ്ര ന്യൂനമർദമായി; 'അസാനി' ചുഴലിക്കാറ്റ് മുന്നറിയിപ്പ്, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമർദമായി കഴിഞ്ഞാൽ‌ തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 11:59 AM IST
  • കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്.
  • അടുത്ത മണിക്കൂറുകളിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.
  • ഇടിയോടുകൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
Cyclone Asani: ന്യൂനമർദം തീവ്ര ന്യൂനമർദമായി; 'അസാനി' ചുഴലിക്കാറ്റ് മുന്നറിയിപ്പ്, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദം തീവ്ര ന്യൂനമർദമായി. രാവിലെ 5.30ഓടെയാണ് തെക്കൻ ആൻഡാമാൻ കടലിൽ തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് അതി തീവ്ര ന്യൂനമർദമായി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ കാർ നിക്കോബർ ദ്വീപിൽ നിന്നു 80 km വടക്ക്- വടക്ക് പടിഞ്ഞാറായും പോർട്ട്‌ബ്ലയറിൽ നിന്ന് 210 km തെക്ക് - തെക്ക് പടിഞ്ഞാറായുമാണ് തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്.

അതിതീവ്ര ന്യൂനമർദമായി കഴിഞ്ഞാൽ‌ തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അങ്ങനെയെങ്കിൽ അത് ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായിരിക്കും. ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചാൽ അസാനി എന്ന പേരിലാകും ഈ ചുഴലിക്കാറ്റ് അറിയപ്പെടുക. ശ്രീലങ്കയാണ് പേര് നിർദേശിച്ചത്. 

അതേസമയം കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോടുകൂടിയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ചൂട് വർധിച്ചക്കാമെന്നാണ് മുന്നറിയിപ്പ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News