തിരുവനന്തപുരം: ബാർകോഴ ആരോപണത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന് ക്രൈംബ്രാഞ്ച്. ശബ്ദരേഖ ചോർന്നതിൽ ഗൂഢാലോചനയുണ്ടെങ്കിൽ മാത്രം തുടർനടപടിയെടുക്കും. പ്രാഥമിക അന്വേഷണത്തിൽ തെളിവുകൾ ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. പണപ്പിരിവ് കെട്ടിടം വാങ്ങാനെന്നും ബാറുടമകൾ ചൂണ്ടിക്കാട്ടുന്നു.
ബാർ കോഴയിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദ സന്ദേശം ചോർന്നത് വൻ പൊല്ലാപ്പും തലവേദനയുമാണ് സർക്കാരിന് ഉണ്ടാക്കിയിരിക്കുന്നത്. ശബ്ദ സന്ദേശത്തിൽ ക്രൈം ബ്രാഞ്ച് കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ഇതിൻ്റെ ഭാഗമായി അനിമോന്റെയും വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടായിരുന്ന അംഗങ്ങളുടെയും മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു.
തുടർന്ന് ഒരു ലക്ഷം രൂപ കോഴ നൽകിയെന്ന് കണ്ടെത്തിയ ഇടുക്കിയിലെ സ്പൈസ് ഗ്രോവ് ബാർ ഉടമ അരവിന്ദാക്ഷന്റെ മൊഴിയും എടുത്തു. പിന്നീട് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ കോഴയിൽ കൃത്യമായ വിവരങ്ങളുണ്ടെന്നും പക്ഷേ അത് ബാർ കോഴയുമായി ബന്ധപ്പെട്ടതല്ലെന്നും കണ്ടെത്തി.
ALSO READ: ഗുണ്ടയുടെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി എംജി സാബുവിന് സസ്പെൻഷൻ
ശബ്ദസന്ദേശം അയച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അസോസിയേഷന് തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം പണിയാൻ പണപ്പിരിവിന് നിർദ്ദേശിച്ചതാണെന്ന് പറഞ്ഞ് അനിമോൻ മലക്കം മറിഞ്ഞിരുന്നു. ബാർ കോഴ സ്ഥിരീകരിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ശബ്ദരേഖ ചോർന്നതിൽ ഗൂഢാലോചനയുണ്ടെങ്കിൽ മാത്രം തുടർനടപടിയെടുക്കുമെന്നാണ് സൂചന. നിലവിൽ സർക്കാർ സേഫ് ആണെന്ന് തെളിയിക്കുന്നതാണ് ക്രൈം ബ്രാഞ്ച് അന്വേഷണം.
അതേസമയം, സർക്കാരിന്റെ മദ്യനയത്തെ തകർക്കാൻ വ്യാപക ഗൂഢാലോചനയുണ്ടെന്നും ഇതിൽ വിശദമായ അന്വേഷണം വേണമെന്നും നേരത്തെ മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കൈമാറിയ കത്തിൽ പറഞ്ഞിരുന്നു. ശേഷമാണ് ക്രൈം ബ്രാഞ്ച് മേധാവിക്ക് കേസിന്റെ അന്വേഷണം കൈമാറുകയും തുടർന്ന് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് എസ് പി മധുസൂദനൻ്റെ നേതൃത്വത്തിലുള്ള സംഘം തെളിവുകളും രേഖകളും കണ്ടെത്തി അന്വേഷണം തുടരുകയും ചെയ്തത്.
ഇതിനിടെ, സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയ പ്രതിപക്ഷം ബാർകോഴിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ആരോപണത്തിൽ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവച്ച് ടൂറിസം എക്സൈസ് മന്ത്രിമാർ ഇക്കാര്യത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. ഡ്രൈഡേ ഒഴിവാക്കാനും ബാറുകളുടെ പ്രവർത്തന സമയം കൂട്ടാനും രണ്ടരലക്ഷം രൂപ വീതം ബാറുടമകൾ നൽകണമെന്നുള്ള അനിമോന്റെ ശബ്ദ സന്ദേശം വലിയ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.