ബാർ കോഴ വിജിലൻസ് റിപ്പോർട്ടിൽ മാധ്യമചർച്ചകൾ വിലക്കി ഹൈക്കോടതി

മുൻ മന്ത്രി കെ.എം.മാണിക്കെതിരെ ആരോപണമുയർന്ന ബാർ കോഴക്കേസിലെ വിജിലൻസ് റിപ്പോർട്ട് ചോർന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. 

Last Updated : Jan 19, 2018, 12:19 PM IST
ബാർ കോഴ വിജിലൻസ് റിപ്പോർട്ടിൽ മാധ്യമചർച്ചകൾ വിലക്കി ഹൈക്കോടതി

കൊച്ചി: മുൻ മന്ത്രി കെ.എം.മാണിക്കെതിരെ ആരോപണമുയർന്ന ബാർ കോഴക്കേസിലെ വിജിലൻസ് റിപ്പോർട്ട് ചോർന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. 

അന്വേഷണത്തിന്റെ ഉള്ളടക്കം പുറത്തുവിടരുതെന്നു പോലീസിന് നിർദേശം നൽകിയ കോടതി റിപ്പോർട്ടിന്മേലുള്ള മാധ്യമചർച്ചകൾക്ക് വിലക്കേർപ്പെടുത്തി.

ബാർ കോഴക്കേസിൽ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന് കാണിച്ച കഴിഞ്ഞ ദിവസം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്നതിന് വിജിലൻസ് സംഘത്തിന് ഹൈക്കോടതി 45 ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. അതിനിടയിൽ അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കണം. ഇതിൽ, 30 ദിവസം അന്വേഷണം നടത്താനും 15 ദിവസം റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാനുമാണ്.

 

 

 

 

Trending News