തിരുവനന്തപുരം: ബൂത്ത് ലെവൽ ഓഫീസറുടെ നേതൃത്വത്തിൽ പോളിംഗ് ബൂത്തിനുള്ളിൽ സിപിഎമ്മിന് വേണ്ടി വോട്ട് പിടുത്തം നടന്നെന്ന് പരാതി. കരിപ്പൂർ വാണ്ട ഓൾഡേജ് ഹോമിലെ 154 ആം നമ്പർ ബൂത്തിലാണ് സംഭവം. ചോദ്യം ചെയ്ത ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടെന്നും ആരോപണം.
തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ബൂത്തിന്റെ പരിസരത്ത് സിപിഎം പ്രചാരണം നടത്തിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് വി.മുരളീധരൻ പ്രതികരിച്ചു. വൈകുന്നേരം 3.30 വരെ സിപിഎം പ്രവർത്തകർ ബാഡ്ജ് ധരിച്ച് ദൂരപരിധി ലംഘിച്ച് ബൂത്തിന് സമീപം ഉണ്ടായിരുന്നുവെന്നും പോലീസിന്റെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ചട്ട ലംഘനം നടന്നതെന്നും വി.മുരളീധരൻ പറഞ്ഞു.
ALSO READ: കൊടുംചൂടിൽ തണുപ്പിക്കാൻ മഴയെത്തും; ഒമ്പത് ജില്ലകളിൽ മഴയ്ക്ക് സാധ്യത
ഇടുക്കിയിൽ കള്ള വോട്ട്; സി പി എം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു
ഇടുക്കി: ഇടുക്കിയിൽ കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു. ചക്കുപളം ആറാം മൈൽ സ്വദേശി ബിജുവിനെയാണ് യു ഡി എഫ് ബൂത്ത് ഏജന്റുമാർ പിടികൂടിയത്. 77 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80 ആം നമ്പർ ബൂത്തിൽ എത്തിയപ്പോഴാണ് തടഞ്ഞത്. ഇയാളെ പോലീസിന് കൈമാറി.
കുമ്പപാറയിലും ചെമ്മാണ്ണാറിലും ഇരട്ട വോട്ട് ചെയ്യാനുള്ള ശ്രമം തടഞ്ഞു. കുമ്പപാറ 16 ആം നമ്പർ ബൂത്തിലും ചെമ്മണ്ണാർ 57 ആം നമ്പർ ബൂത്തിലും വോട്ട് ചെയ്യാൻ എത്തിയവരുടെ വിരലിൽ മഷി കണ്ട് ഇവരെ മടക്കി അയക്കുകയായിരുന്നു. ഒന്നാം ഘട്ട വോട്ടെടുപ്പിൽ തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയവരാണിവർ.
രാജകുമാരി ഖജനാപ്പാറയിലും കള്ളവോട്ട് നടന്നു. ഖജനാപ്പാറ സ്വദേശി മുരുകൻ മൂക്കൻ വോട്ട് ചെയ്യാനായി ബൂത്തിൽ എത്തിയപ്പോഴാണ് തൻ്റെ പേരിൽ മറ്റൊരാൾ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.