Ayodhya Ram Temple: രാമക്ഷേത്ര ഉദ്‌ഘാടന ദിവസത്തെ അവധി; അധികാര ദുർവിനിയോ​ഗമെന്ന് സിപിഎം

 CPM criticizes holiday for Ram Temple consecration: മതവിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച്‌ ജീവനക്കാർക്ക്‌ വ്യക്തിപരമായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സിപിഎം. 

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 08:38 PM IST
  • സിപിഐ എം പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം.
  • ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
  • ജനുവരി 22നാണ് രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ്.
Ayodhya Ram Temple: രാമക്ഷേത്ര ഉദ്‌ഘാടന ദിവസത്തെ അവധി; അധികാര ദുർവിനിയോ​ഗമെന്ന് സിപിഎം

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ഉദ്‌ഘാടന ദിവസം എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ഉച്ചയ്ക്ക് 2.30 വരെ അവധി നൽകിയിരുന്നു. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ്‌ ഗുരുതര അധികാരദുർവിനിയോഗമാണെന്ന് സിപിഎം വിമർശിച്ചു. സിപിഐ എം പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമർശനം. 

‘രാംലല്ല പ്രാണപ്രതിഷ്‌ഠാ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്‌ ജീവനക്കാർക്ക്‌ അവധി പ്രഖ്യാപിക്കുന്നു’ എന്നാണ്‌ ഔദ്യോഗിക ഉത്തരവിൽ പറഞ്ഞിട്ടുള്ളത്‌. ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലും സമാനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. തികച്ചും മതപരമായ ചടങ്ങിൽ സർക്കാരിനെയും ഭരണസംവിധാനത്തെയും നേരിട്ട്‌ പങ്കാളികളാക്കുന്ന ഏറ്റവും പുതിയ നടപടിയാണിതെന്ന് സിപിഎം വിമർശിച്ചു.

ALSO READ: കേന്ദ്രസർക്കാരിന് എതിരായ എൽഡിഎഫ് സമരം ഫെബ്രുവരി 8ന്; മുഖ്യമന്ത്രി പങ്കെടുക്കും

മതവിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച്‌ ജീവനക്കാർക്ക്‌ വ്യക്തിപരമായ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ, സർക്കാർ തന്നെ നേരിട്ട്‌ ഇടപെട്ട്‌ ഇത്തരം സർക്കുലർ പുറപ്പെടുവിക്കുന്നത്‌ ഗുരുതരമായ അധികാരദുർവിനിയോഗമാണ്‌. കേന്ദ്രസർക്കാർ നടപടി ഭരണസംവിധാനത്തിന്‌ മതപരമായ നിറം പാടില്ലെന്ന ഭരണഘടനയുടെയും സുപ്രീം കോടതി മാർഗനിർദേശങ്ങളുടെയും ലംഘനമാണെന്നും സിപിഎം കുറ്റപ്പെടുത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News