Ayodhya Ram Mandir: അയോധ്യയിലെ ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ച ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം പുറത്ത്

Ayodhya Ram Mandir: ശ്രീകോവിലിൽ നടന്ന പ്രതിഷ്ഠാ ചടങ്ങിനിടെയാണ് തുണികൊണ്ട് മറച്ച രാമ വിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്തുവന്നത്. ചിത്രങ്ങൾ പങ്കുവെച്ചത് വിശ്വഹിന്ദു പരിഷത്തിന്റെ മാധ്യമ ചുമതലയുള്ള ശരദ് ശർമ്മയാണ്. ചടങ്ങിൽ രാമജന്മഭൂമി തീർത്ഥക്ഷേത്രത്തിലെ അംഗങ്ങളും പങ്കെടുത്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 12:16 PM IST
  • അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ചിത്രം പുറത്ത്
  • കൃഷ്ണശിലയിൽ കൊത്തിയെടുത്തിരിക്കുന്ന ബാലരൂപത്തിലുള്ള ശ്രീരാമന്റെ രൂപമാണിത്
  • വിഗ്രഹത്തിന്റെ മുഖവും ദേഹത്തിന്റെ പകുതിയോളവും തുണി ഉപയോഗിച്ച് മറച്ചിട്ടുണ്ട്
Ayodhya Ram Mandir: അയോധ്യയിലെ ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ച ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം പുറത്ത്

അയോധ്യ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ശ്രീരാമവിഗ്രഹത്തിന്റെ ചിത്രം പുറത്ത്.  കൃഷ്ണശിലയിൽ കൊത്തിയെടുത്തിരിക്കുന്ന ബാലരൂപത്തിലുള്ള ശ്രീരാമന്റെ രൂപമാണിത്. വിഗ്രഹത്തിന്റെ മുഖവും ദേഹത്തിന്റെ പകുതിയോളവും തുണി ഉപയോഗിച്ച് മറച്ചിട്ടുണ്ട്. 

Also Read: അയോധ്യ പ്രാണപ്രതിഷ്ഠ: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ഓണവില്ല് ഉപഹാരമായി സമർപ്പിക്കും

വ്യാഴാഴ്ച ശ്രീകോവിലിൽ നടന്ന പ്രതിഷ്ഠാ ചടങ്ങിനിടെയാണ് തുണികൊണ്ട് മറച്ച രാമ വിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്തുവന്നത്. ചിത്രങ്ങൾ പങ്കുവെച്ചത് വിശ്വഹിന്ദു പരിഷത്തിന്റെ മാധ്യമ ചുമതലയുള്ള ശരദ് ശർമ്മയാണ്. ചടങ്ങിൽ രാമജന്മഭൂമി തീർത്ഥക്ഷേത്രത്തിലെ അംഗങ്ങളും പങ്കെടുത്തിരുന്നു. മൈസൂരുവിൽ നിന്നുള്ള പ്രശസ്ത ശിൽപി അരുൺ യോഗിരാജാണ് രാംലല്ലയുടെ വിഗ്രഹം കൊത്തിയെടുത്തത്. ഒറ്റ കല്ലിൽ നിർമ്മിച്ച 51 ഇഞ്ച് ഉയരമുള്ള താമരയിൽ നിൽക്കുന്ന അഞ്ചു വയസുള്ള ബാലരൂപമാണ് വിഗ്രഹം. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപതിഷ്ഠ ചടങ്ങുകൾക്കുള്ള എല്ലാ ഒരുക്കങ്ങളും അയോധ്യയിൽ പൂർത്തിയായിട്ടുണ്ട്. 

Also Read:  എംബിഎക്കാരനിൽ നിന്നും ശിൽപിയിലേക്ക്: മൈസൂരിലെ അരുൺ യോഗിരാജിന്റെ കരങ്ങളിലൂടെ വിരിഞ്ഞ അഞ്ചുവയസുകാരനായ രാംലല്ല!

ചടങ്ങിൽ പ്രധാനമന്ത്രിയുൾപ്പെടെയുള്ള നിരവധി പ്രമുഖരും ചലച്ചിത്ര താരങ്ങളും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. പ്രാണ പ്രതിഷ്ഠാദിനം വരെ ക്ഷേത്രത്തിനുള്ളിൽ സ്പെഷ്യൽ പൂജകൾ നടക്കും. ഔഷധക്കൂട്ടുകൾ, കസ്തൂരി, ധാന്യങ്ങൾ, നെയ്യ് തുടങ്ങിയവ ഉപയോഗിച്ചുള്ള സ്‌നാനവും പ്രത്യേക പൂജകളും ഇവിടെ നടക്കും. 121ഓളം ആചാര്യന്മാരാണ് താന്ത്രികവിധി പ്രകാരമുള്ള കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. പ്രാണ പ്രതിഷ്ഠയുടെ തൊട്ടടുത്ത ദിവസം മുതൽ പൊതുജനങ്ങൾക്കായി ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News