Thiruvananthapuram : സംസ്ഥാനത്ത് Covid Vaccination ന്റെ രണ്ടാം ദിനത്തിലും മികച്ച പ്രതികരണം. നിരവധി മുതിർന്ന പൗരന്മാരാണ് സ്വമേധയ Covid Vaccine സ്വീകരിക്കാൻ നേരിട്ടെത്തുന്നത്. അതിനിടെ ഇന്ന് സംസ്ഥാന ആരോഗ്യ മന്ത്രി KK Shailaja യും മന്ത്രിമാരായ E.Chandrasekharan നും Ramachandran Kadannappally നും ഇന്ന് കോവിഡ് വാക്സിനേഷൻ സ്വീകരിക്കുകയും ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ആരോഗ്യ മന്ത്രിയും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും വാക്സിൻ സ്വീകരിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്ര കണ്ണൂർ ജില്ല ആശുപത്രിയിൽ വെച്ചാണ് കോവിഡ് വാക്സിൻ എടുത്തത്. ആരോഗ്യ മന്ത്രിക്കൊപ്പം ഭർത്താവ് കെ.ഭാസ്കരനും വാക്സിനെടുക്കുകയും ചെയ്തു.
ALSO READ: Covid Vaccination: പ്രധാനമന്ത്രിക്ക് പിന്നാലെ കോവിഡ് വാക്സിന്‍ സ്വീകരിച്ച് Amit Shah
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാക്സിൻ സ്വീകരിക്കാൻ വരുമെന്നായിരുന്നു ലഭിച്ചിരുന്ന വിവരം. എന്നാൽ അത് നാളെത്തേക്ക് മാറ്റിയെന്ന് സ്ഥിരീകരിക്കാതെ വിവിരം ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി വാക്സിൻ സ്വീകരിക്കാൻ ഇന്ന് വരുമെന്ന് അതിനായുള്ള സജ്ജീകരണങ്ങൾ ക്രമീകരിക്കണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർക്ക് നിദേശം ലഭിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി വാക്സിൻ എടുക്കാനുള്ള തീരുമാനം നളെത്തേക്ക് മാറ്റിയെന്നാണ് ലഭിക്കുന്ന വിവരം
രാജ്യത്ത് മാര്‍ച്ച് 1 ന് ആരംഭിച്ച രണ്ടാം ഘട്ടത്തില്‍ പത്തു കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. 60 വയസ് കഴിഞ്ഞവരുടെയും 45 വയസിന് മുകളില്‍ ഉള്ള മറ്റ് രോഗങ്ങള്‍ ഉള്ളവരുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുക.
ALSO READ: Covid Vaccination: രണ്ടാം ഘട്ടത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും
രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാക്‌സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസിലെത്തിയാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരിയില്‍ നിന്നുള്ള പി. നിവേദയും കേരളത്തില്‍ നിന്നുള്ള റോസമ്മ അനിലുമാണ് പ്രധാനമന്ത്രിക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...