തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി 5000ത്തിൽ അധികം കോവിഡ് റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടാകുമെന്ന ആരോഗ്യ വകുപ്പന്റെ നിഗമനം ശരിയാകുന്നു. ഇന്ന് കേരളത്തിൽ 5711 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച 30 പേരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റ് പത്തിന് മുകളിൽ തുടരുന്നു. കോട്ടയത്ത് ആയിരത്തിനോട് അടുത്ത് രോഗികൾ.
കോവിഡ് ബാധിച്ചവരുടെ ജില്ലകൾ തിരിച്ചുള്ള കണക്ക്- കോട്ടയം 905, മലപ്പുറം 662, കോഴിക്കോട് 650, എറണാകുളം 591, കൊല്ലം 484, തൃശൂർ 408, പത്തനംതിട്ട 360, തിരുവനന്തപുരം 333, കണ്ണൂർ 292, ആലപ്പുഴ 254, പാലക്കാട് 247, ഇടുക്കി 225, വയനാട് 206, കാസർഗോഡ് 94. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,858 സാമ്പിളുകളാണ് പരിശോധന ചെയ്തത്. അതിൽ 5711 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.60താണ്. ടെസ്റ്റ് പോസിറ്റിവിറ്റി (Test Positivity) നിരക്ക് കുറയാത്തത് സംസ്ഥാനത്തെ അതീവ ത്രീവ രോഗ വ്യാപനത്തിലേക്ക് വീണ്ടും പോകുന്നതായിട്ടാണ് സൂചന നൽകുന്നത്.
ALSO READ: കോവിഡിൽ കോടീശ്വരനായി ഇന്ത്യ
ഇന്ന് 41 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് (COVID 19) സ്ഥിരീകരിച്ചത്. 41 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 9, പത്തനംതിട്ട, കോഴിക്കോട് 6 വീതം, തൃശൂർ, കണ്ണൂർ 5 വീതം, തിരുവനന്തപുരം 3, പാലക്കാട്, വയനാട് 2 വീതം, കൊല്ലം, കോട്ടയം, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 501 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല, 5058 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 111 പേർ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് വന്നവരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4471 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
ALSO READ: ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മദർ തെരേസ പുരസ്കാരം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുകാവ് സ്വദേശി തോമസ് (74), കണ്ണമ്മൂല സ്വദേശി അബ്ദുൾ ഷുകൂർ ഖാൻ (79), പുനലാൽ സ്വദേശി യേശുദാനം (56), പത്തനംതിട്ട സ്വദേശിനി സരോജിനി അമ്മ (64), ആലപ്പുഴ മാളികമുക്ക് സ്വദേശി റെയ്നോൾഡ് (61), പൂച്ചക്കൽ സ്വദേശിനി സുബൈദ (68), നൂറനാട് സ്വദേശിനി കുഞ്ഞിക്കുട്ടി (93), കോട്ടയം ഉഴവൂർ സ്വദേശി വി.ജെ. തോമസ് (67), കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമ കുറുപ്പ് (84), എറണാകുളം ചെന്നൂർ സ്വദേശി ടി.ഡി. ആന്റണി (75), കുന്നത്തുനാട് സ്വദേശിനി റൂബിയ (68), എളകുന്നപുഴ സ്വദേശി നദീസൻ (76), തൃശൂർ വെളുതൂർ സ്വദേശി ടി.പി. ഔസേപ്പ് (81), പുന്നയൂർകുളം സ്വദേശി വാസു (53), കാട്ടൂർ സ്വദേശിനി ഭവാനി (86), തളിക്കുളം സ്വദേശിനി മൈമൂന (67), പാലക്കാട് തച്ചംപാറ സ്വദേശി മുഹമ്മദ് (72), പട്ടാമ്പി സ്വദേശി രാജ മോഹൻ (67), എലവംപാടം സ്വദേശി ബാബു (42), ശ്രീകൃഷ്ണപുരം സ്വദേശി മുഹമ്മദ് ഹാജി (82), മലപ്പുറം നെല്ലികുന്ന് സ്വദേശിനി അയിഷ (73), വഴിക്കടവ് സ്വദേശിനി ഹാജിറ (58), അരീക്കോട് സ്വദേശി മമ്മദ് (87), കോഴിക്കോട് തിരുവാങ്ങൂർ സ്വദേശിനി അയിഷാബി (75), വടകര സ്വദേശിനി കുഞ്ഞൈഷ (76), ചെറുവാറ്റ സ്വദേശി കുഞ്ഞുമൊയ്തീൻ കുട്ടി (68), പെരുമണ്ണ സ്വദേശിനി കുട്ടിയാത്ത (69), അടകര സ്വദേശി മായിൻകുട്ടി (72), ചാലിയം സ്വദേശി നൗഷാദ് (37), വയനാട് പടിഞ്ഞാറേത്തറ സ്വദേശി മൊയ്ദു (80) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം (COVID Death) 2816 ആയി.