തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ മാറ്റി സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാകും (Covid Review Meeting) ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്.
പുതിയ ഇളവിൽ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുമെന്നാണ് സൂചന. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും ഇതിനുള്ള അനുമതി നൽകുക. അതുപോലെതന്നെ ബാറുകള്‍ തുറക്കുന്നകാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.
കൊവിഡ് (Covid19) വ്യാപനത്തിലെ കുറവും വാക്‌സിനേഷന്‍ വളരെ വേഗം മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കുന്നത്. ഇളവുകളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ മ്യൂസിയങ്ങള്‍ രാവിലെ തുറക്കുമെന്നും റിപ്പോർട്ടുണ്ട്.
കൂടാതെ തിരുവനന്തപുരത്ത് പ്രഭാത-സായാഹ്ന നടത്തത്തിനും അനുമതി ലഭിക്കും. ഇതിനിടയിൽ ഇനിമുതൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയിട്ടുള്ള ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ട്. മാത്രമല്ല സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പഞ്ചിംഗും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
Also Read: Kerala Rain Alert: ന്യൂനമർദം അതിതീവ്ര ന്യൂനമർദ്ദമായി; സംസ്ഥാനത്ത് 8 ജില്ലകളിൽ Yellow Alert
ബയോ മെട്രിക് പഞ്ചിംഗ് ഉടൻ തുടങ്ങില്ല. സ്കൂൾ തുറക്കുന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം പ്ലസ് വണ്‍ പരീക്ഷയിലെ ബുധനാഴ്ചത്തെ സുപ്രം കോടതി നിലപാട് അനുസരിച്ചാകും തീരുമാനിക്കുക. എന്നാൽ തിയേറ്ററുകള്‍ തുറക്കാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
കേരളത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 15,058 പേര്‍ക്കാണ്. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളിലെ രോഗ ബാധ.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,439 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...