Kochi : കോൺഗ്രസ് (Congress) ഹൈവേ ഉപരോധത്തിനിടയിൽ നടൻ ജോജ്ജ് ജോർജിന്റെ (Actor Joju George) കാർ തകർത്ത സംഭവത്തിൽ നടനെതീരെ കോൺഗ്രസ് സമരത്തിനൊരുങ്ങുന്നു (Protest) . ഇരുകൂട്ടരും തമ്മിലുള്ള ഒത്തുത്തീർപ്പിന് സാദ്ധ്യതകൾ കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് സമര പരിപാടികളിലേക്ക് കടയ്ക്കാൻ ഒരുങ്ങുന്നത്ഹ്. എറണാകുളം ഡിസിസിയാണ് സമരപരിപാടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്.
അതേസമയം കേസിലെ ബാക്കി പ്രതികൾ പൊലീസിന് മുന്നിൽ കീഴടങ്ങുന്ന വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നാളെ തീരുമാനമെടുക്കും. മുതിർന്ന നേതാക്കളും ജോജു ജോർജിനെതിരായ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് സമരപരിപാടികളിലേക്ക്ക് കടക്കാൻ തീരുമാനിച്ചിട്ടുള്ളത്. സംഭവത്തിൽ നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
അതേസമയം നടൻ ജോജു ജോർജിന്റെ (Actor Joju George) കാർ തകർത്ത സംഭവത്തിൽ നടനെതിരെ കോൺഗ്രസ് നേതാവ് കെ ബാബു (Congress Leader K Babu) രംഗത്തെത്തി. ജോജു ജോർജ്ജാണ് കോൺഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചതെന്ന നിലപാടിൽ അദ്ദേഹം ഉറച്ച് നിൽക്കുകയായിരുന്നു. മാത്രമല്ല ജോജു ജോർജ് സദാചാര പൊലീസ് ചമയുകയായിരുന്നുവെന്നും കെ ബാബു ആരോപിച്ചു.
ALSO READ: Joju George | നടൻ ജോജു ജോർജിന്റെ കാർ തകർത്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ഒത്ത് തീർപ്പ് ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് നടനെതിരായ നിലപാട് കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. അതേസമയം ജോജു ജോർജിനെതിരെ കേസെടുത്തില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകരും അറിയിച്ചു. മഹിളാ കോൺഗ്രസ് പ്രവർത്തകരെ ജോജു ജോർജ് അക്രമിച്ചെന്നും, ഇതിനെതിരെ കേസ് എടുക്കണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം.
മാത്രമല്ല സംഭവ സമയത്ത് ജോജു ജോർജ് മാസ്ക് വെച്ചിരുന്നില്ലെന്നും ഇതിനെതിരെ ഇതുവരെ കേസുകൾ ഒന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതുമല്ല പ്രശ്നത്തിൽ ഒത്തുതീർപ്പാക്കുന്നതിൽ നിന്ന് നടൻ ജോജ്ജ് ജോർജിനെ പിന്തിരിപ്പിച്ചത് സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല കേസിൽ പോലീസ് ഉദ്യോഗസ്ഥർ നടനുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...