False accusation: പ്രശസ്തനാകണമെന്ന് ആ​ഗ്രഹം; കൊല്ലത്ത് സൈനികനെ മർദ്ദിച്ച് പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം

Fake Complaint: സംഭവത്തിൽ സൈനികനടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം.

Written by - Zee Malayalam News Desk | Last Updated : Sep 26, 2023, 02:17 PM IST
  • സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന് സുഹൃത്ത് ജോഷി മൊഴി നൽകിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്
  • സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം നടത്തിയ പരിശോധനയിൽ ശരീരത്തിൽ പിഎഫ്ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു
False accusation: പ്രശസ്തനാകണമെന്ന് ആ​ഗ്രഹം; കൊല്ലത്ത് സൈനികനെ മർദ്ദിച്ച് പിഎഫ്ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജം

മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന സൈനികന്റെ പരാതി വ്യാജമെന്ന് പോലീസ്. സംഭവത്തിൽ സൈനികനടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം. സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന് സുഹൃത്ത് ജോഷി മൊഴി നൽകിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം നടത്തിയ പരിശോധനയിൽ ശരീരത്തിൽ പിഎഫ്ഐയെന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു.

ചിറയിൻകീഴിൽ നിന്നാണ് പെയിന്റും ബ്രഷും വാങ്ങിയതെന്നും തന്നെക്കൊണ്ട് ഷൈൻ ടീഷർട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിച്ചുവെന്നും ജോഷി മൊഴി നൽകി. ഷൈൻ മർദ്ദിക്കാൻ ആവശ്യപ്പെട്ടുവെന്നും താൻ ചെയ്‌തില്ലെന്നും ജോഷി പോലീസിനോട് പറഞ്ഞു.

ALSO READ: ജവാനെ ക്രൂരമായി മർദ്ദിച്ച ശേഷം മുതുകിൽ നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് എഴുതി; അന്വേഷണം ആരംഭിച്ചു

തന്നെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയെന്നായിരുന്നു കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാർ പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

സംഭവത്തിൽ സൈന്യവും അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സൈനികനെ ചോദ്യം ചെയ്യുകയാണെന്നും ഇതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കടയ്ക്കല്‍ പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News