Kerala Police: ചില പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പ്രവൃത്തികൾ പോലീസിന് ആകെ നാണക്കേടുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan: കേരള പോലീസിന്‍റെ 67-ാമത് രൂപീകരണദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 11:07 AM IST
  • തെറ്റ് ചെയ്യുന്നവർ പോലീസ് സേനയുടെ ഭാഗമായി നിൽക്കേണ്ടതുണ്ടോയെന്ന് ഗൗരവമായി ചിന്തിക്കേണ്ടതാണ്
  • അച്ചടക്ക നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം
  • തെറ്റ് ചെയ്ത ഒരാളും സേനയുടെ ഭാഗമാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
Kerala Police: ചില പോലീസുകാരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പ്രവൃത്തികൾ പോലീസിന് ആകെ നാണക്കേടുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചില പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ശരിയല്ലാത്ത പ്രവൃത്തികൾ പോലീസിന് ആകെ നാണക്കേടുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമർശനത്തെ പോസിറ്റീവായി കാണണം. കേരള പോലീസ് ഒരു തെറ്റും ചെയ്യാത്തവരാവണമെന്ന് ജനങ്ങൾ കണക്ക് കൂട്ടുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ പോലും ഉണ്ടാവാതിരിക്കാൻ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കേരള പോലീസിന്‍റെ 67-ാമത് രൂപീകരണദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം പ്രസം​ഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

തെറ്റ് ചെയ്യുന്നവർ പോലീസ് സേനയുടെ ഭാഗമായി നിൽക്കേണ്ടതുണ്ടോയെന്ന് ഗൗരവമായി ചിന്തിക്കേണ്ടതാണ്. ആരുടേയും കഞ്ഞികുടി മുട്ടിക്കുക സർക്കാരിന്റെ ലക്ഷ്യമല്ല. അച്ചടക്ക നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം. തെറ്റ് ചെയ്ത ഒരാളും സേനയുടെ ഭാഗമാകേണ്ടതില്ല. പോലീസ് സേനയുടെ അന്തസ് ഉയർത്തിപ്പിടിക്കാത്ത ആരും സേനയിൽ തുടരില്ല. ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുന്നവർ സംസ്ഥാനത്തുണ്ടെന്നും അവരെ നേരിടാൻ പോലീസിൻ്റെ ചുറുചുറുക്ക് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: Raging: കോഴിക്കോട് നാദാപുരത്ത് റാഗിങ്; വിദ്യാർഥിയുടെ ചെവി അടിച്ച് പൊട്ടിച്ചു, കർണപുടം തകർന്നതായി പരാതി

നാടിന് ചേരാത്ത ജനങ്ങൾക്കും പോലീസ് സേനക്കും ഒരു തരത്തിലും അം​ഗീകരിക്കാൻ സാധിക്കാത്ത ചില ചെയ്തികൾ ചിലരുടെ ഭാ​ഗത്ത് നിന്നുണ്ടായാൽ അത് വിമർശനത്തിന് ഇരയാകുകയാണ്. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാ​ഗ്രതയാണ് ഉണ്ടാകേണ്ടത്. പോലീസ് സേനയാകെ നല്ല രീതിയിൽ യശസ് നേടിയ ഘട്ടമാണ്. എന്നാൽ, ഈ ഘട്ടത്തിലും ചില പോലീസ് ഉദ്യോ​ഗസ്ഥർ അവരുടേതായ ഭാ​ഗത്ത് നിന്നുണ്ടാക്കുന്ന ശരിയല്ലാത്ത ചെയ്തികൾ പോലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റപ്പെട്ട രീതിയിൽ ചില സംഭവങ്ങൾ ഉണ്ടാകുമ്പോൾ സമൂഹം ​ഗൗരവമായി തന്നെ ഇത് ശ്രദ്ധിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ വിമർശനം ഉയർന്ന് വരും. ആ വിമർശനത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയല്ല, അതിനെ പോസിറ്റീവായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 261 പോലീസുകാർക്ക് പോലീസ് മെഡൽ സമ്മാനിച്ചു. എല്ലാ മെഡൽ ജേതാക്കളെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News