സൈക്കിളിൽ പോകുകയായിരുന്ന കുട്ടികളെ ബസിടിച്ചു, ബസ് നിർത്താതെ പോയി

കുട്ടികളുടെ സൈക്കിൾ തട്ടുകയും ബസ് നിർത്താതെ പോവുകയും ചെയ്തു. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളെയാണ് ബസ്സ് തട്ടിയത്

Written by - Zee Malayalam News Desk | Last Updated : Nov 3, 2023, 01:12 PM IST
  • കുട്ടികളുടെ സൈക്കിൾ തട്ടുകയും ബസ് നിർത്താതെ പോവുകയും ചെയ്തു
  • ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളെയാണ് ബസ്സ് തട്ടിയത്
  • കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ഫാസ്റ്റ് ബസ് ആണ് തട്ടിയത്.
സൈക്കിളിൽ പോകുകയായിരുന്ന കുട്ടികളെ ബസിടിച്ചു, ബസ് നിർത്താതെ പോയി

കാട്ടാക്കട: സൈക്കിളിൽ പോകുകയായിരുന്ന കുട്ടികളെ ബസ് തട്ടിയിട്ടു. ബസ് നിർത്താതെ പോയി. കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട കുളത്തുമ്മൽ സ്കൂളിലെ  കുട്ടികളെ  കെഎസ്ആർടിസി ബസ് തട്ടി അപകടം. രാവിലെ 9 മണിയ്ക്കാണ് സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്ന്  നെയ്യാർ ഡാമിലേക്ക് പോകുന്ന കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി   ഫാസ്റ്റ് ബസ് ആണ് തട്ടിയത്.

കുട്ടികളുടെ സൈക്കിൾ തട്ടുകയും ബസ് നിർത്താതെ പോവുകയും ചെയ്തു. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളെയാണ് ബസ്സ് തട്ടിയത്. വിദ്യാർത്ഥികളായ അഭിജിത്ത്, അശ്വിൻ  എന്നിവർക്കാണ് പരിക്കേറ്റത്. അഭിജിത്തിന് തലയ്ക്കും അശ്വിനെ കൈയ് കുമാണ് പരിക്ക്‌. കുട്ടികളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.ഏഴാംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കണ് പരിക്ക്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News