Muttil Tree Felling Case: ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ മാറ്റം, ഉത്തരവ് സർക്കാർ പുതുക്കി

നേരത്തെ നടപടിയുടെ ഉത്തരവ് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിച്ച് എടുത്തതാണെന്നായിരുന്നു ഉണ്ടായിരുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 19, 2021, 05:20 PM IST
  • റവന്യൂ വകുപ്പിൻറെ പട്ടയ വിതരണത്തിനെ പ്രശംസിച്ചാണ് കഴിഞ്ഞ ഏപ്രിലിൽ ശാലിനിക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകിയത്.
  • നേരത്തെ നടപടിയുടെ ഉത്തരവ് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിച്ച് എടുത്തതെന്നായിരുന്നു ഉണ്ടായിരുന്നത്
  • ഇതേ തുർന്ന് പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലകിനെതിരെ രൂക്ഷമായ എതിർപ്പും വന്നിരുന്നു.
Muttil Tree Felling Case: ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ മാറ്റം, ഉത്തരവ് സർക്കാർ പുതുക്കി

തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ വിവരാവകാശ രേഖ നൽകിയ അണ്ടർ സെക്രട്ടറിയുടെ ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കൽ  ഉത്തരവിൽ മാറ്റം. ഉത്തരവ് പുതുക്കി സെക്രട്ടറി ശാലിനിക്കെതിരായ നടപടി സർക്കാർ പരിശോധിച്ച് എടുത്തതാണെന്നാണ് കൂട്ടി ചേർത്തത്. 

നേരത്തെ നടപടിയുടെ ഉത്തരവ് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിച്ച് എടുത്തതാണെന്നായിരുന്നു ഉണ്ടായിരുന്നത്. ഇതേ തുർന്ന് പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലകിനെതിരെ രൂക്ഷമായ എതിർപ്പും വന്നിരുന്നു.

ALSO READMuttil Tree Cutting: മുട്ടിൽ മരം മുറി കേസ്: വിഷയം മുൻ മന്ത്രി കെ.രാജുവിന് അറിയാമായിരുന്നുവെന്ന് ആരോപണം

റവന്യൂ വകുപ്പിൻറെ പട്ടയ വിതരണത്തിനെ പ്രശംസിച്ചാണ് കഴിഞ്ഞ ഏപ്രിലിൽ ശാലിനിക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകിയത്.  മരം മുറി വിവാദവും തുടർന്നുണ്ടായ മാറ്റങ്ങളും ശേഷം ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചിരുന്നു.

ALSO READ: Muttil Tree Felling Case Breaking: കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ തീരുമാനം

അതേസമയം കേസിൽ ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. കേസിൽ പ്രതികൾക്ക് സഹായം ചെയ്ത വനം വകുപ്പ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി സാജനെ സസ്പെൻഡ് ചെയ്യാൻ ചീഫ് സെക്രട്ടറി വനം വകുപ്പിന് ശുപാർശ ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News