ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും; തയ്യാറെടുക്കാൻ നിർദേശം നൽകി സർക്കാർ

 പുതിയ വർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 10:27 AM IST
  • നയപ്രഖ്യാപനം നീട്ടി വെക്കുന്നതിനൊപ്പം പ്രസംഗം തയ്യാറാക്കാൻ നിർദേശം നൽകി സർക്കാർ
  • അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചുമതല നൽകിയിരിക്കുന്നത്
  • നയ പ്രഖ്യാപന പ്രസംഗം പൂർണ്ണമായും ഒഴിവാക്കാനാകില്ല
ഗവർണ്ണറുടെ  നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും;  തയ്യാറെടുക്കാൻ നിർദേശം നൽകി സർക്കാർ

ഗവർണറുടെ  നയപ്രഖ്യാപനം നീട്ടി വെക്കുന്നതിനൊപ്പം പ്രസംഗം തയ്യാറാക്കാൻ നിർദേശം നൽകി സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചുമതല നൽകിയിരിക്കുന്നത്. ബജറ്റിന് മുമ്പ് നയപ്രഖ്യാപനം ഇല്ലെങ്കിലും അതിന് ശേഷം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. നിലവിൽ സഭ സമ്മേളനം പിരിയാൻ തീരുമാനിച്ചിട്ടില്ല. അതേസമയം, നയ പ്രഖ്യാപന പ്രസംഗം പൂർണ്ണമായും ഒഴിവാക്കാനാകില്ല. 

ഈ സാഹചര്യത്തിലാണ് പ്രസംഗം തയ്യാറാക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പുതിയ വർഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മർദത്തിലാക്കിയതിന്‍റെ തുടര്‍ച്ച പ്രതീക്ഷിച്ച് കൊണ്ടാണ് സർക്കാറിന്‍റെ നീക്കം. 

സഭ പിരിയുന്നതായി മന്ത്രിസഭ ശുപാർശ ചെയ്യാത്ത പക്ഷം പിന്നീട് സഭ സമ്മേളിച്ചാലും പഴയ സമ്മേളനത്തിന്‍റെ തുടർച്ചയായി തന്നെ കണക്കാക്കാം. തൽക്കാലത്തേക്ക് നയപ്രഖ്യാപനം ഒഴിവാക്കാമെന്നല്ലാതെ സ്ഥിരമായി ഗവർണറെ മാറ്റിനിർത്താന്‍ സര്‍ക്കാരിനാവില്ല. വരുന്ന വർഷം എപ്പോൾ സഭ പുതുതായി ചേർന്നാലും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടി വരും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News